മൂന്നാം മുന്നണി വിജയിക്കില്ല: ചെന്നിത്തല
ദില്ലി: കേരളത്തിലെ എല്‍ഡിഎഫില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ ഗൗരവപൂര്‍വ്വം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
കേന്ദ്രമന്ത്രി എകെ ആന്റണിയുടെ വീട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിനിര്‍ണയം സംബന്ധിച്ച ഉപസമിതി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പാര്‍ട്ടി മത്സരിക്കുന്ന 17 സീറ്റുകളിലേയ്‌ക്ക് 69 സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കിയാണ് സ്‌ക്രീനിങ് കമ്മിറ്റിയ്‌ക്ക് നല്‍കുകയെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകളെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ഏറ്റവും മികച്ച സര്‍ക്കാറുകളില്‍ ഒന്ന് കോണ്‍ഗ്രസും ലീഗും സിപിഐയും ചേര്‍ന്ന അച്യുതമേനോന്‍ സര്‍ക്കാറിന്റേതാണ്. കേരളത്തില്‍ എന്‍ഡിഎഫിന്റെ രാഷ്‌്‌ട്രീയ പ്രസക്തി നഷ്ടപ്പെട്ടുകഴിഞ്ഞു. ഘടകകക്ഷികളെയെല്ലാം ഇടിച്ചുനിരത്തി ഇപ്പോള്‍ മുന്നണിയില്‍ സിപിഎം മാത്രമായിരിക്കുകയാണ്.
കേരളത്തിലെ ഇടതുമുന്നണിയുടെ മാതൃകയിലാണ് ദേശീയ തലത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കുന്നതെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ തുംകൂറില്‍ ദേവ ഗൗഡയും പ്രകാശ് കാരാട്ടും ചേര്‍ന്ന് മൂന്നാം മുന്നണിയ്‌ക്ക് രൂപം കൊടുക്കുമ്പോള്‍ കേരളത്തില്‍ ഇടതുമുന്നണിയില്‍ പോര് നടക്കുകയാണ്. അതുകൊണ്ടുതന്നെ മൂന്നാം മുന്നണിയ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നില്ല- ചെന്നിത്തല പറഞ്ഞു
കേരളത്തില്‍ യുഡിഎഫിലോ കോണ്‍ഗ്രസിലോ ഒരു പ്രശ്‌നവുമില്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു












Click it and Unblock the Notifications