മൂന്നാം മുന്നണി പ്രഖ്യാപനം വ്യാഴാഴ്ച
ബാംഗ്ലൂര്‍: ബിജെപിയ്ക്കും കോണ്‍ഗ്രസിനും ബദലായി ഇടതുപാര്‍ട്ടികളുടെ മൂന്നാം മുന്നണി പ്രഖ്യാപനം വ്യാഴാഴ്ച ബാംഗ്ലൂരിനടുത്തുള്ള തുംകൂറില്‍ നടക്കും. എട്ടു പാര്‍ട്ടികള്‍ പ്രഖ്യാപന റാലിയില്‍ പങ്കെടുക്കാനെത്തും.
മൂന്നാം മുന്നണി രൂപീകരണത്തിന് മുന്നില്‍ നില്ക്കുന്ന ജനതാദളി(എസ്)നെ കൂടാതെ സിപിഎം, സിപിഐ, ടിആര്‍എസ്, എഐഡിഎംകെ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി തുടങ്ങിയ കക്ഷികളുടെ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. റാലിയില്‍ ബിഎസ്പി പ്രതിനിധിയും പങ്കെടുക്കുമെന്ന് സൂചനയുണ്ട്. രണ്ടു ലക്ഷത്തോളം പേര് റാലിയിലുണ്ടാകുമെന്ന് നേതാക്കള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം വിശ്വാസവോട്ട് നേടിയ ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക് നേതൃത്വം നല്കുന്ന ബിജെഡിയും റാലിയില്‍ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുള്ളതായി എച്ച് ഡി ദേവഗൗഡ പറഞ്ഞു. എഐഡിഎംകെ നേതാവ് ജയലളിതയെ പ്രതിനിധീകരിച്ച് ഒ പനീര്‍ശെല്‍വമായിരിക്കും തൂകൂറിലെത്തുക.
വ്യാഴാഴ്ച രാവിലെ തൂകുറിലെത്തുന്ന നേതാക്കള്‍ കണ്വെന്ഷന് അജണ്ടയ്ക്ക രൂപം നല്‍കും. പ്രകാശ് കാരാട്ട്, ബര്ദന്, ചന്ദ്രബാബു നായിഡു, ചന്ദ്രശേഖര്‍, എച്ച് ഡി ദേവഗൗഡ, എം പി വീരേന്ദ്രകുമാര്‍ തുടങ്ങിയ നേതാക്കള്‍ റാലിയില്‍ അണിനിരക്കും.