മൂന്നാം മുന്നണി യാഥാര്‍ത്ഥ്യമായി
തുംകൂര്‍: കോണ്‍ഗ്രസിനും ബിജെപിയ്‌ക്കുമെതിരായ മൂന്നാം മുന്നണിയുടെ വിശ്വാസപ്രഖ്യാപന റാലി കര്‍ണാടകത്തിലെ തുംകൂറില്‍ നടന്നു.
സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച്‌ഡി ദേവ ഗൗഡ, സിപിഐ ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദന്‍, തെലുങ്കു ദേശം നേതാവ് ചന്ദ്രബാബു നായിഡു, എന്നിവരും ബിഎസ്‌പി, എഐഎഡിഎംകെ, ഫോര്‍വേഡ് ബ്ലോക്, ആര്‍എസ്‌പി, ഹരിയാന ജനഹിത് പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഒട്ടേറെ പ്രവര്‍ത്തകരെ സാക്ഷിനിര്‍ത്തിയായിരുന്നു അവകാശപ്രഖ്യാപന റാലി നടന്നത്. മൂന്നാംമുന്നണിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ച ഒറീസയില്‍ നിന്നുള്ള ബിജു ജനതാദള്‍ നേതാക്കള്‍ ആരും യോഗത്തില്‍ പങ്കെടുത്തില്ല.
രാജ്യത്ത് വര്‍ഗീയ ശക്തികള്‍ക്ക് എതിരായി മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്‌മ രൂപപ്പെടുത്തുകയാണ് മൂന്നാം മുന്നണിയുടെ ലക്ഷ്യമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് എന്‍ഡിഎ സര്‍ക്കാറുകളെ രൂക്ഷമായി വിമര്‍ശിച്ച കാരാട്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യയെ ഇരുമുന്നണികളും ചേര്‍ന്ന് തകര്‍ച്ചയില്‍എത്തിച്ചെന്ന് ചൂണ്ടിക്കാട്ടി.
കര്‍ഷക ആത്മഹത്യ, വിലക്കയറ്റം, തൊഴിലില്ലായ്‌മ എന്നിവയാണ് സര്‍ക്കാറുകള്‍ രാജ്യത്തിന് സംഭാവന ചെയ്‌തത്. രാജ്യത്തെ വര്‍ഗീയ ശക്തികള്‍ക്ക് എതിരായി പോരാടാനും ദാരിദ്ര്യം തൊഴിലില്ലായ്‌മ എന്നിവ തുടച്ച് നീക്കുന്നതിനും ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനുമായിരിക്കും മൂന്നാം മുന്നണി പ്രധാന്യം നല്‍കുകയെന്നും കാരാട്ട് പറഞ്ഞു.












Click it and Unblock the Notifications