അഭയ: പ്രതികള്‍ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്
കൊച്ചി: സിസ്റ്റര്‍ അഭയ കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടരിനും, മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും ഹൈക്കോടതി ജാമ്യ വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചു.
ജസ്റ്റിസ് രാംകുമാറാണ് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് നല്‍കിക്കൊണ്ടു ഉത്തരവ് പുറപ്പെടുവിച്ചത്. ടെലിഫോണ്‍ ഉപയോഗിക്കാനും മജിസ്ട്രേറ്റിന്റെ അനുമതിയോടെ താമസസ്ഥലം മാറാനുമാണ് ഇളവ്.
മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് ജാമ്യ നിബന്ധനകള്‍ തടസ്സമാണെന്ന് പ്രതികള്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയായ ഫാദര്‍ ജോസ് പൂതൃക്കയിലിന് നേരത്തെ തന്നെ ഇക്കാര്യത്തില്‍ കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയിരുന്നു.നേരത്തേ താമസസ്ഥലം മാറരുതെന്നും ടെലിഫോണ്‍ ഉപയോഗിക്കരുതെന്നും കോടതി ഇവരോട് നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications