Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാമു പൊതുസമ്മതനല്ലെന്ന്‌ സിപിഎം

തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ സീറ്റ്‌ വിഭജനത്തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ സിപിഐ തങ്ങളുടെ പൊന്നാനി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ച ബാങ്ക്‌ സംഘടനാ നേതാവ്‌ എ.പി കുഞ്ഞാമുവിന്‌ വേണ്ടി പ്രാചരണം ആരംഭിച്ചു.

കനറാ ബാങ്ക്‌ എംപ്ലോയീസ്‌ യൂണിയന്‍ മുന്‍ ദേശീയ സെക്രട്ടറിയും യുവകലാസാഹിതി പ്രവര്‍ത്തകനുമാണ്‌ കുഞ്ഞാമു. ഇദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ ഇടതുമുന്നണി കണ്‍വെന്‍ഷനില്‍ നിന്നും വിട്ടുനില്‍ക്കാനാണ്‌ സിപിഐ തീരുമാനം.

എന്നാല്‍ എ.പി കുഞ്ഞാമു സര്‍വ്വസമ്മതനല്ലെന്നാണ്‌ സിപിഎമ്മിന്റെ അഭിപ്രായം. കുഞ്ഞാമു സര്‍വ്വ സമ്മതനല്ലെന്നും പൊതു സ്വീകാര്യനല്ലെന്നും സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജന്‍ പറഞ്ഞു.

കുഞ്ഞാമുവിന്‌ എന്‍ഡിഎഫുമായി ബന്ധമുണ്ട്‌. കോഴിക്കോട്ട്‌ നടന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ സമ്മേളനത്തില്‍ സാംസ്‌കാരിക പരിപാടിയുടെ മുഖ്യ ചുമതലക്കാരനായിരുന്നു അദ്ദേഹം. എന്‍ഡിഎഫിന്റെ പുതുരൂപമായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനായ കുഞ്ഞാമു എങ്ങനെയാണ്‌ പൊതുസമ്മതനാവുക- ജയരാജന്‍ ചോദിച്ചു.

എന്നാല്‍ സിപിഐ നിര്‍ദ്ദേശമനുസരിച്ച്‌ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ്‌ താനെന്ന്‌ കുഞ്ഞാമു പ്രസ്‌താവിച്ചു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അനുസരിക്കുന്ന പ്രവര്‍ത്തകനാണ്‌ താനെന്നും മന്ത്രി ബിനോയ്‌ വിശ്വമാണ്‌ സ്ഥാനാര്‍ത്ഥിയായി തന്നെ പരിഗണിക്കുന്നുള്ള വിവരം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+