കോഴിക്കോട്ടും വിമതസ്ഥാനാര്‍ത്ഥി
കോഴിക്കോട്: ലോക് സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ടും വടകരയിലും സിപിഎം വിതമര്‍ മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ കോഴിക്കോട്ടും വിമത ഭീഷണി.
മാര്‍ച്ച് 15ന് ഷൊര്‍ണൂരില്‍ വിമതര്‍ നടത്തുന്ന ഇടതുപക്ഷ എകോപന സമിതി യോഗത്തില്‍ പാലക്കാട്ടെയും വടകരയിലെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനൊപ്പം കോഴിക്കോട്ടെ വിമത സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിയ്‌ക്കും.
നേരത്തേ വടകരയിലും പാലക്കാട്ടും മാത്രം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനായിരുന്നു ആലോചന എന്നാല്‍ ബുധനാഴ്‌ച കോഴിക്കോട്ടെ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായ സാഹചര്യത്തില്‍ ഇടതുപക്ഷം തീര്‍ത്തും ദുര്‍ബലപ്പെട്ടേയ്‌ക്കുമെന്ന കണ്ടെത്തലില്‍ നിന്നാണ് പാര്‍ട്ടി അനുഭാവികളുടെ സമ്മര്‍ദ്ദം പരിഗണിച്ച് സ്ഥനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്.
കോഴിക്കോട്ടെ മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവും ജില്ലയിലെ ഇടത് ഏകോപന സമിതി കണ്‍വീനറുമായ കെകെ കുഞ്ഞിക്കണ്ണന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് പലയിടത്തായി പ്രവര്‍ത്തിക്കുന്ന എല്ലാ ഇടത് വിമതരെയും ഏകോപിപ്പിച്ച് ഒരു പ്രസ്ഥാനത്തിന് രൂപം നല്‍കുകയെന്നാണ് ഷൊര്‍ണൂര്‍ കണ്‍വെന്‍ഷന്റെ ലക്ഷ്യം.
ഒഞ്ചിയത്തെ നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ഷൊര്‍ണൂര്‍ മയില്‍ വാഹനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ബര്‍ളിന്‍ കുഞ്ഞനന്തന്‍ നായരാണ് ഉത്‌ഘാടനം ചെയ്യുക.












Click it and Unblock the Notifications