സീറ്റ് വിഭജനം : എല്‍ഡിഎഫ് പ്രതിസന്ധി രൂക്ഷം
തിരുവനന്തപുരം: ലോക്‌സഭ സീറ്റ് വിഭജനം പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് തര്‍ക്കം പരിഹരിയ്‌ക്കുന്നതിനായി വിളിച്ചു ചേര്‍ത്ത നിര്‍ണായക എല്‍ഡിഎഫ് യോഗവും തീരുമാനമാകാതെ പിരിഞ്ഞു.
സിപിഎമ്മും സിപിഐയും ജനതാദളും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.
കോഴിക്കോട്, പൊന്നാനി സീറ്റുകളില്‍ തുടരുന്ന തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നതിന്റെ സൂചനകളാണ് യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ സിപിഐ, ജനതാദള്‍ നേതാക്കള്‍ നല്‌കിയത്. തങ്ങളുടെ നിലപാട് വ്യാഴാഴ്‌ച വൈകിട്ട് നാലിന് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെഇ ഇസ്‌മായില്‍ അറിയിച്ചു.
തങ്ങളിറങ്ങുമ്പോള്‍ കോഴിക്കോടിന്റേയും പൊന്നാനിയുടെയും കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ജനതാദള്‍ സെക്രട്ടറി ജനറല്‍ കെ. കൃഷ്‌ണന്‍കുട്ടിയും അറിയിച്ചു. കോഴിക്കോടിന്‍രെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വ്യാഴാഴ്‌ച രാവിലെ കോഴിക്കോട് സീറ്റുമായി ബന്ധപ്പെട്ട് സിപിഎം-ജനതാദള്‍ ഉഭയകക്ഷി ചര്‍ച്ചയിലും തീരുമാനം ഒന്നുമുണ്ടായില്ല.












Click it and Unblock the Notifications