Get Updates
Get notified of breaking news, exclusive insights, and must-see stories!

20 സീറ്റിലും മത്സരിക്കുമെന്ന്‌ സിപിഐ

തിരുവനന്തപുരം: പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെച്ചൊല്ലി നിലനില്‍ക്കുന്ന തര്‍ക്കം എല്‍ഡിഎഫിനെ ഉലയ്‌ക്കുന്നു.

തങ്ങള്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയ്‌ക്ക്‌ പകരം മറ്റൊരു സ്ഥാനാര്‍ത്ഥിയുമായി സിപിഎം മുന്നോട്ടുപോയാല്‍ 20 ലോക്‌സഭാമണ്ഡലങ്ങളിലും സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു.

പൊന്നാനിയില്‍ എ.പി കുഞ്ഞാമുവിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ്‌ സിപിഐ നിശ്ചയിച്ചിരിക്കുന്നത്‌. ഇതിനിടെ സിപിഎം പൊന്നാനിയില്‍ ഹുസൈന്‍ രണ്ടത്താണിയെ സ്ഥാനാര്‍ത്ഥിയായി നിര്‍ശ്ചയിച്ചുകഴിഞ്ഞു. സിപിഎമ്മിന്റെ മൗനാനുവാദത്തോടെ പിഡിപി രണ്ടത്താണിയ്‌ക്കുവേണ്ടി പ്രചാരണവും ആരംഭിച്ചിട്ടുണ്ട്‌.

ഇതിനിടെ തങ്ങളുടെ കൈവശമുള്ള കോഴിക്കോട്‌ സീറ്റ്‌ പിടിച്ചെടുക്കാനുള്ള സിപിഎമ്മിന്റെ ശ്രമത്തെ ചെറുക്കാന്‍ ജനതാദളും നിശ്ചയിച്ചിട്ടുണ്ട്‌. കോഴിക്കോട്‌ കിട്ടിയില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിക്കുമെന്നാണ്‌ ദള്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്‌. സിപിഐയും ദളും സ്വന്തം തീരുമാനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അനുകൂലമായ തീരുമാനം സിപിഎമ്മിന്റെ പക്ഷത്തുനിന്നുണ്ടായില്ലെങ്കില്‍ തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്‌.

1980 മുതല്‍ മൂന്നു പതിറ്റാണ്ടുകാലം നീണ്ട ചരിത്രത്തിനിടയില്‍ ഇതാദ്യമായാണ്‌ കേരളത്തിലെ ഇടതുമുന്നണിയില്‍ ഇത്തരമൊരു പ്രശ്‌നം വന്നത്‌. സിപിഐയ്‌ക്ക്‌ നാല്‌ ലോക്‌സഭാ സീറ്റുകളാണ്‌ കഴിഞ്ഞ എല്‍ഡിഎഫ്‌ യോഗത്തിലെ സീറ്റ്‌ വിഭജനത്തില്‍ ലഭിച്ചതെന്നും പൊന്നാനി, തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍ എന്നീ സീറ്റുകളില്‍ സിപിഐ നിശ്ചയിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായി അംഗീകരിക്കണമെന്നുമാണ്‌ സിപിഐയുടെ നിലപാട്‌.

ഘടകക്ഷികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ തയ്യാറാക്കി നിര്‍ത്താനും സംസ്ഥാനം നേതൃത്വം നിര്‍ദ്ദേശിക്കുന്നതിനനുസരിച്ച്‌ മാത്രം പത്രിക നല്‍കിയാല്‍ മതിയെന്നുമാണ്‌ സിപിഐ സംസ്ഥാന കൗണ്‍സില്‍ അതത്‌ ജില്ലാ കമ്മിറ്റികള്‍ക്ക്‌ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

സീറ്റ്‌ തര്‍ക്കം പരിഹരിക്കുന്നതിനായി വ്യാഴാഴ്‌ച വൈകീട്ട്‌ എല്‍ഡിഎഫ്‌ വീണ്ടും യോഗം ചേരുന്നുണ്ട്‌. സിപിഐയും ദളും കടുത്ത നിലപാട്‌ സ്വീകരിച്ച സാഹചര്യത്തില്‍ യോഗം നിര്‍ണായകമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+