എറണാകുളത്തെ സിപിഎം സ്ഥാനാര്‍ത്ഥി സിന്ധു ജോയ്

സിന്ധു ജോയിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ആഴ്‌ചയില്‍ നടന്ന പാര്‍ലമെന്ററി സമിതി യോഗത്തില്‍ മന്ത്രി തോമസ് ഐസക് തീരുമാനങ്ങള്‍ വിശദീകരിച്ചെങ്കിലും ബഹുഭൂരിപക്ഷം അംഗങ്ങളും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം ഗുണകരമാകില്ലെന്നും പുനപരിശോധിക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു.
ക്രൈസ്‌തവര്‍ കൂടുതലുള്ള മണ്ഡലത്തില്‍ പൊതു സ്വതന്ത്രന്‍ വേണമെന്നായിരുന്നു ജില്ലാ നേതാക്കളുടെ ആവശ്യം. ചിലര്‍ സിറ്റിങ് എംപി ഡോക്ടര്‍ സെബാസ്‌റ്റിയന്‍ പോളിനെതന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദേശവും മുന്നോട്ടുവച്ചു. എന്നാല്‍ അന്തിമ തീരുമാനം വന്നപ്പോള്‍ സിന്ധു ജോയിയെത്തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
വി വിശ്വനാഥ മേനോനുശേഷം ആദ്യമായിട്ടാണ് ഏറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ ഒരാളെ മത്സരിപ്പിക്കാന്‍ പോകുന്നത്. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്ന സിന്ധുജോയി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെയാണ് കന്നിയങ്കം കുറിച്ചത്.
സിന്ധുവിനെ എറണാകുളത്തെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ എന്‍എസ് യു ദേശീയ പ്രസിഡന്റ് ഹൈബി ഈഡനെത്തന്നെ എറണാകുളത്ത് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതരായിരിക്കുകയാണ്.
സിപിഎമ്മിന്റെ മറ്റുസ്ഥാനാര്‍ത്ഥികള്‍
കോട്ടയം-സുരേഷ് കുറുപ്പ്
ആറ്റിങ്ങല്‍- അഡ്വക്കറ്റ് എ സമ്പത്ത്
കൊല്ലം- സിറ്റിംഗ് എംപി രാജേന്ദ്രന്‍
കാസര്‍കോട്- സിറ്റിങ് എംപി പി കരുണാകരന്‍
കണ്ണൂര്‍- കെകെ രാഗേഷ്
വടകര- പി സതീദേവി
പാലക്കാട്- എംബി രാജേഷ്
കോഴിക്കോട്- മുഹമ്മദ് റിയാസ്
മലപ്പുറം- ടികെ ഹംസ
ആലത്തൂര്‍- പികെ ബിജു
ചാലക്കുടി- യുപി ജോസഫ്
ആലപ്പുഴ- കെഎസ് മനോജ്
പത്തനംതിട്ട- കെ അന്തഗോപന്‍
സ്ഥാനാര്‍ത്ഥികളെ സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വ്യാഴാഴ്‌ച ചേരുന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷം പട്ടിക ഔദ്യോഗികമായി പ്രഖ്യാപിയ്‌ക്കും.












Click it and Unblock the Notifications