Get Updates
Get notified of breaking news, exclusive insights, and must-see stories!

വടക്കനെതിരെ മത്സരിക്കുമെന്ന്‌ ഗോപ പ്രതാപന്‍

തൃശൂര്‍: എഐസിസി സെക്രട്ടറി ടോം വടക്കന്‍ തൃശൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ അദ്ദേഹത്തിനെതിരെ മത്സരിക്കുമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ സംസ്ഥാന വക്താവ്‌ ഗോപപ്രതാപന്‍ അറിയിച്ചു.

അതേ സമയം താന്‍ റിബല്‍ സ്ഥാനാര്‍ത്ഥി അല്ലെന്നും യഥാര്‍ത്ഥ കോണ്‍ഗ്രസുകാരുടെ സ്ഥാനാര്‍ത്ഥിയായിരിക്കുമെന്നും ഗോപപ്രതാപന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പരിഗണന നല്‍കണമെന്നേ താന്‍ ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനെയോ വിഎം സുധീരനയോ എതിര്‍ത്തിട്ടില്ലെന്നും ഗോപപ്രതാപന്‍ പറഞ്ഞു.

ടോം വടക്കനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അംഗീകരിയ്ക്കില്ലെന്ന് വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ച ഗോപപ്രതാപനെ കെപിസിസി നേതൃത്വം ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

പുറത്താക്കല്‍ നടപടിക്ക് പിന്നാലെ ഗോപപ്രതാപനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂരില്‍ നടത്തിയ പ്രകടനത്തില്‍ വടക്കന്റെ കോലം കത്തിച്ചത് പാര്‍ട്ടി നേതൃത്വത്തിന് തലവേദനായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+