ഇടത് മുന്നണി യോഗം തീപാറും
തിരുവനന്തപുരം: സീറ്റുകള്‍ പിടിച്ചടക്കാനുള്ള സിപിഎം നീക്കത്തിനെതിരെ സിപിഐയും ജനതാദളും രംഗത്തെത്തിയതോടെ വ്യാഴാഴ്ച ചേരുന്ന ഇടത് മുന്നണി യോഗം ഏറെ നിര്‍ണായകമാകും
സിപിഎം പിന്തുണയോടെ ഹുസൈന് രണ്ടത്താണി പൊന്നാനിയില്‍ പ്രചാരണം തുടങ്ങിയിട്ടും സ്വന്തം സ്ഥാനാര്‍ത്ഥിയായി എപി കുഞ്ഞാമുവിനെ സിപിഐ ഉയര്‍ത്തിക്കൊണ്ടു വന്നത് ഏതുവിധേനെയും സിപിഎം നീക്കത്തെ പ്രതിരോധിയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ്. സീറ്റില്ലെങ്കില്‍ മന്ത്രിയെ വേണ്ടെന്ന തീരുമാനവുമായി ജനതാദളും മുന്നോട്ട് പോകുമ്പോള്‍ എല്‍ഡിഎഫ് യോഗത്തില്‍ സ്ഫോടകാത്മകമാവുമെന്ന് ഉറപ്പിക്കാം.
ഇടത് മുന്നണി രൂപീകൃതമായതിന് ശേഷം ഇത്രയും വലിയൊരു പ്രതിസന്ധിയെ മുന്നണിയിലെ പാര്‍ട്ടികള്‍ അഭിമുഖീകരിച്ചിട്ടില്ല. വ്യാഴാഴ്ച സിപിഎം ആസ്ഥാനമായ എകെജി സെന്ററില്‍ ചേരുന്ന മുന്നണി യോഗം എങ്ങനെ അവസാനിയ്ക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
പൊന്നാനി വിട്ടുകൊടുത്താല്‍ ജനമധ്യത്തില്‍ പാര്‍ട്ടി അപമാനിയ്ക്കപ്പെടുമെന്നും അവിടെ എന്ത് വിട്ടുവീഴ്ച ചെയ്താലും ആത്മഹത്യാപരമായിരിക്കുമെന്നുമാണ് ബുധനാഴ്ച ചേര്‍ന്ന സിപിഐ ഉന്നതതല യോഗങ്ങളില്‍ ഉയര്‍ന്നു വന്ന അഭിപ്രായം.
മന്ത്രിമാരെ പിന്‍വലിയ്ക്കണമെന്നും 20 മണ്ഡലങ്ങളില്‍ മത്സരയിക്കണമെന്നും വരെയുള്ള അഭിപ്രായങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടായി. അത് കൊണ്ട് തന്നെ ഇടത് മുന്നണി യോഗത്തില്‍ കൂടുതല്‍ നിലപാടുകള്‍ കര്‍ക്കശമാക്കാന്‍ തന്നെയായിരിക്കും സിപിഐ ശ്രമിയ്ക്കുക.
കോഴിക്കോട് സീറ്റിന്റെ കാര്യത്തില്‍ ഇനിയൊരു വിട്ടുവീഴ്ചയ്ക്ക് സിപിഎം തയാറാകില്ലെന്ന കാര്യമുറപ്പാണ്. എന്നാല്‍ കോഴിക്കോട് സീറ്റില്ലെങ്കില്വേറൊരിടത്തും മത്സരിയ്ക്കാനില്ലെന്നും മന്ത്രിയെ വേണ്ടെന്നുമുള്ള നിലപാടിലാണ് ജനതാദള്‍. തീരുമാനം എല്‍ഡിഎഫില്‍ അറിയിച്ച് പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുക.
എന്നാല്‍ വ്യാഴാഴ്ച രാവിലെ നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ കാര്യങ്ങള്‍ ജനതാദളിനെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഎം. പൊന്നാനി സീറ്റിന്റെ പേരില്‍ സിപിഐ എല്‍ഡിഎഫ് വിടുമെന്നും സിപിഎം കരുതുന്നില്ല.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications