കുടുംബവഴക്ക് : 7വയസ്സുകാരനെ ചുട്ടുകൊന്നു
റായ്‌പൂര്‍: കുടുംബവഴക്കിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ യുവാവ് ഏഴു വയസ്സുകാരനെ ചുട്ടുകൊന്നു. ചത്തീസ്‌ഗഡിലെ കോറിയ ജില്ലയിലാണ് സംഭവം.
വികാസ് എന്ന ഏഴുവയസ്സുകാരനാണ് കൊല്ലപ്പെട്ടത്. വികാസിന്റെ അമ്മാവന്‍ തന്റെ സഹോദരിയുമായുള്ള വിവാഹബന്ധം വിച്ഛേദിച്ചതിലുള്ള രോഷം തീര്‍ക്കാനാണത്രേ ബാലക് റാം എന്നയാള്‍ വികാസിനെ കൊലപ്പെടുത്തിയത്.
ബുധനാഴ്‌ചയാണ് സംഭവം നടന്നതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് പറഞ്ഞു. ചത്തീസ്‌ഗഡിന്റെ തലസ്ഥാനമായ റായ്‌പൂരില്‍ നിന്നും 450 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന കോറിയ ജില്ല. സംഭവത്തെത്തുടര്‍ന്ന് ബാലക് റാമിനെ പൊലീസ് അറസ്റ്റുചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications