കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന്‌ ശ്രീരാംസേന

  • By Super
Google Oneindia Malayalam News

ബാംഗ്ലൂര്‍: മംഗലാപുരത്ത്‌‌ പബില്‍ കയറി പെണ്‍കുട്ടികളെ ആക്രമിച്ച്‌ ധാര്‍മിക പൊലീസ്‌ ചമഞ്ഞ്‌ കുപ്രസിദ്ധി നേടിയ ശ്രീരാം സേനയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു.

കര്‍ണാടകത്തിലെ ആറ്‌ ലോക്‌സഭാ മണ്ഡലങ്ങളില്‍ മത്സരിക്കാനാണ്‌ സേനയുടെ പദ്ധതി. ഉഡുപ്പി-ചിക്‌മംഗ്ലൂര്‍ മണ്ഡലത്തില്‍ ശ്രീരാംസേനയുടെ സ്ഥാപകനായ പ്രമോദ്‌ മുത്തലിക്‌ മത്സരിക്കും.

ചിക്‌മംഗ്ലൂരില്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതിയോഗമാണ്‌ ഈ കാര്യം തീരുമാനിച്ചതെന്ന്‌ കണ്‍വീനര്‍ ജിതീഷ്‌ കുമാര്‍ അറിയിച്ചു. ബിജെപിയില്‍ നിന്നും പുറത്തുവന്ന പ്രവര്‍ത്തര്‍ രൂപം നല്‍കിയ സ്വാഭിമാനി വേദികെയ്‌ക്ക്‌ തങ്ങള്‍ പിന്തുണ നല്‍കുമെന്നും ജിതീഷ്‌ അറിയിച്ചു.

ഉഡുപ്പി-ചിക്‌മംഗ്ലൂര്‍ മണ്ഡലത്തില്‍ ബിജെപിയുടെ ഡി.വി സദാനന്ദ ഗൗഡയാണ്‌ മത്സരിക്കുന്നത്‌. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി ശ്രീരാംസേന നടത്തുന്ന അഴിമതി വിരുദ്ധ കാംപെയിന്‍ മാര്‍ച്ച്‌ 12ന്‌ തുടങ്ങിയിട്ടുണ്ട്‌.

ഇതിന്റെ ഭാഗമായി അഴിമതിക്കേസില്‍ ലോകായുക്തയുടെ കുരുക്കിലായ ഓഫീസര്‍മാരുടെ വീടുകള്‍ക്കുമുന്നില്‍ സേനാ പ്രവര്‍ത്തകര്‍ ധര്‍ണകള്‍ നടത്തും.

മാംഗലാപുരത്തെ പബ്‌ ആക്രമണത്തിന്‌ ശേഷം പ്രണയദിനത്തില്‍ പരസ്യമായി പ്രണയിക്കുന്ന കമിതാക്കളെ നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്യിക്കുമെന്നുള്ള സേനയുടെ പ്രഖ്യാപനം ദേശീയ തലത്തില്‍ പ്രതിഷേധത്തിന്‌ ഇടയാക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X