ടോം വടക്കന്‍ മത്സരരംഗത്തുനിന്നും പിന്മാറി

തൃശൂര്‍ മണ്ഡലത്തില്‍ വടക്കന്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെതിരെ ഡിസിസി പ്രസിഡന്റ് സിഎന്‍ ബാലകൃഷ്‌ണന്‍ രംഗത്തെത്തിയിരുന്നു.
പ്രശസ്‌ത സാഹിത്യ നിരൂപകനായ ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് വരെയുള്ളവര്‍ ടോം വടക്കനെ വിമര്‍ശിച്ചത് വിവാദത്തിനിടയാക്കുകയും ചെയ്‌തിരുന്നു.
വടക്കന്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ പ്രസ്‌താവന നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് ഗോപപ്രതാപനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്‌തിരുന്നു. പിന്നീട് വടക്കന്‍ മത്സരിക്കുകയാണെങ്കില്‍ താനും മത്സരിക്കുമെന്ന് പ്രതാപന്‍ പ്രഖ്യാപിച്ചു.
ചുരുക്കിപറഞ്ഞാല്‍ കുറച്ചുദിവസം കൊണ്ട് വടക്കന്‍ കേണ്‍ഗ്രസില്‍ വലിയ പ്രശ്‌നമായി മാറുകയായിരുന്നു. താന്‍ മത്സരിക്കുന്നതിനെക്കുറിച്ച് വിവാദങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് മത്സരത്തില്‍ നിന്നും പിന്‍മാറുന്നതെന്ന് വടക്കന്‍ അറിയിച്ചു.












Click it and Unblock the Notifications