അഭയ കേസ്: നാലുപേര്‍ക്കുകൂടി നാര്‍കോ ടെസ്റ്റ്
കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ നാര്‍കോ പരിശോധനയ്ക്ക് വിധേയരാക്കുവാന്‍ എറണാകുളം സിജെഎം കോടതി സിബിഐയ്ക്ക് അനുമതി നല്കി.
കേസ് ആദ്യം അന്വേഷിച്ച കോട്ടയം ക്രൈംബ്രാഞ്ച് മുന്‍ എസ്പി കെടി മൈക്കിള്‍ ഉള്‍പ്പെടെയുള്ളവരെയാണ് പരിശോധനയ്ക്ക് വിധേയരാക്കുക. മൈക്കിളിന് പുറമേ കോട്ടയം പയസ് ടെന്ത് കോണ്‍വെന്റില്‍ അഭിയയ്ക്കൊപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ ഷേര്‍ളി, കോണ്‍വെന്റിലെ ജോലിക്കാരായ ത്രേസ്യാമ്മ, അച്ചാമ്മ എന്നിവരെയാണ് പരിശോധനയ്ക്ക് വിധേയരാക്കുക.
ഇതുവരെ തങ്ങള്‍ക്ക് കിട്ടിയ തെളിവുകളില്‍ ഏറ്റവും കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കേണ്ടത് തെളിവ് നശിപ്പിക്കുന്നതില്‍ മൈക്കിള്‍ വഹിച്ചിട്ടുള്ള പങ്കിനെക്കുറിച്ചാണെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.
മൈക്കിളിനെ ഒരു മാസം മുമ്പ് കൊച്ചി സിബിഐ ഓഫീസില്‍ വച്ച് ചോദ്യം ചെയ്തിരുന്നു. അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ട ദിവസം സംഭവസ്ഥലത്തുണ്ടായിരുന്ന തെളിവുകള്‍ നശിപ്പിക്കാന്‍ അന്ന് ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന മൈക്കിള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് സിബിഐയ്ക്ക് അന്വേഷണത്തില്‍ നിന്നും മനസ്സിലായത്.
മറ്റ് നാലുപേരെക്കൂടി നാര്‍കോ പരിശോധനയ്ക്ക് വിധേയരാക്കിയാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയുന്നത്ര സാഹചര്യങ്ങള്‍ ഉണ്ടാകുമെന്നാണ് സിബിഐ വൃത്തങ്ങള്‍ പറയുന്നത്.
ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ നാര്‍കോ പരിശോധനയ്്ക്ക് വിധേയരാക്കിയതോടെയായിരുന്നു കേസ് നിര്‍ണായക വഴിത്തിരിവില്‍ എത്തിയത്. അതില്‍ നിന്നും കിട്ടിയ തെളിവുകള്‍ പരിശോധിച്ചശേഷം നടത്തിയ അന്വേഷണത്തെത്തുടര്‍ന്നായിരുന്നു ഇവരെ മൂവരെയും അറസ്റ്റ് ചെയ്തത്.
മൈക്കിള്‍ ഉള്‍പ്പെടെയുള്ളവരുടെ നാര്‍കോ പരിശോധന അഹമ്മദാബാദിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് നടത്തുക. കോട്ടൂര്‍, പൂതൃക്കയില്‍, സെഫി എന്നിവരെ ബാംഗ്ലൂരിലെ ഫോറന്‍സിക് ലബോറട്ടറിയിലായിരുന്നു പരിശോധനയ്ക്ക് വിധേയരാക്കിയത്
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications