തോല്ക്കാനും ബിജെപിയില്‍ തര്‍ക്കം
തിരുവനന്തപുരം: ഒരു സീറ്റില്‍ പോലും ഉറച്ച വിജയപ്രതീക്ഷയില്ലെങ്കിലും ബിജെപിയിലും സീറ്റ് തര്‍ക്കം രൂക്ഷം. ബിജെപിയ്ക്ക് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം മറ്റു സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിയ്ക്കുന്നതിന് തടസ്സമായി നില്ക്കുകയാണ്.
വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് സമര്‍പ്പിച്ച ലിസ്റ്റില്‍ തിരുവനന്തപുരമില്ല. കേന്ദ്ര നേതൃത്വം ഒ രാജഗോപാലിനെ നിര്‍ദേശിക്കുമെന്നാണ് സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നത്.
എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ നിന്ന് രാജഗോപാല്‍ പിന്‍മാറിയിട്ടില്ല. അദ്ദേഹത്തെ അനുനയിപ്പിക്കുന്നതിനും തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ച് ആലോചിക്കുന്നതിനും സംസ്ഥാന പ്രസിഡന്റ് പി. കെ. കൃഷ്ണദാസിന്റെ അധ്യക്ഷതയില്‍ നേതാക്കള്‍ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു.
കേന്ദ്രനേതൃത്വത്തിന് നല്‍കിയ പട്ടികയ്ക്കെതിരെ രാജഗോപാല്‍ പക്ഷം രംഗത്തുവരുമെന്നാണ് സൂചന. നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ മല്‍സരിപ്പിക്കമെന്ന് യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നെങ്കിലും ഇതിന് അംഗീകാരം ലഭിച്ചില്ല.












Click it and Unblock the Notifications