മുന്നണി വിടും: സിപിഐ

സിപിഎം കാണിക്കുന്നത് ധിക്കാരമാണ്. അവര്‍ മുന്നണിയെ തകര്‍ക്കുകയാണ്. ഏകപക്ഷീയമായ തീരുമാനമാണ് അവര്‍ അടിച്ചേല്‍പ്പിക്കുന്നത്. മുന്നണി മര്യാദയ്‌ക്ക് നിരക്കാത്ത നിലപാടുകളെ അംഗീകരിക്കാന്‍ കഴിയില്ല.
ഘടകക്ഷികളുടെ 2 മണ്ഡലങ്ങളില്‍ സിപിഐ മത്സരിക്കില്ല. ജനതാദള്‍ കോഴിക്കോട്ട് മത്സരിച്ചാല്‍ എതിര്‍ക്കില്ല. 16ന് പാര്‍ട്ടി നിര്‍വ്വാഹക സമിതി ഭാവി തീരുമാനമെടുക്കും- വെളിയം പറഞ്ഞു.
സിപിഐയെക്കൂടാതെ സിപിഎമ്മിന് ജയിക്കാന്‍ കഴിയില്ല. ഞങ്ങളുടെ സീറ്റ് പിടിക്കാനൊരുങ്ങിയില്‍ രണ്ടുവഴിക്ക് പരിയുമെന്നും അതിന്റെ ഉത്തരവാദി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനി സിപിഎമ്മുമായി ചര്‍ച്ചയ്‌ക്കില്ലെന്നും ഫിബ്രവരി 16ന് നടക്കുന്ന പാര്‍ട്ടി സംസ്‌ഥാന എക്‌സിക്യുട്ടീവിനുശേഷം സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും വെളിയം അറിയിച്ചു.
എന്നും ഇടത് ഐക്യത്തിനുവേണ്ടി നിലകൊണ്ട പാര്‍ട്ടിയാണ് സിപിഐ. എന്നാല്‍ അതിനര്‍ഥം എല്ലാ അപമാനവും പാര്‍ട്ടി സഹിക്കണം എന്നല്ല. ആരുടെയും സമ്മര്‍ദ്ദത്തിനും പാര്‍ട്ടി വഴങ്ങില്ല. ആരുടെയും കല്‍പ്പന അനുസരിക്കാനും പാര്‍ട്ടിയെ കിട്ടില്ല.
ഇടത് മുന്നണിയുടെ തകര്‍ച്ചയ്‌ക്ക് ഉത്തരവാദി പിണറായി വിജയനാണ്. അതിന്റെ ഭവിഷ്യത്തിനെ കുറിച്ച് സിപിഎം തന്നെ ചിന്തിക്കട്ടെ. സിപിഐ ഏത് സാഹചര്യം നേരിടാനും തയ്യാറാണ്.
1965ല്‍ നിന്നും 70ല്‍ നിന്നും സിപിഎം ഒരു പാഠവും പഠിച്ചിട്ടില്ല. വിജയന്‍ ചരിത്രം മനസ്സിലാക്കണം. 1965ല്‍ പാര്‍ട്ടി ഒറ്റയ്‌ക്ക് മത്സരിച്ചപ്പോള്‍ 33 സീറ്റിലും സിപിഎമ്മിനേക്കാള്‍ വോട്ട് സിപിഐയ്‌ക്ക് ലഭിച്ചിരുന്നു. മൂന്ന് സീറ്റില്‍ ജയിക്കുകയും ചെയ്‌തു-വെളിയം പറഞ്ഞു.
വ്യാഴാഴ്‌ചത്തെ എല്‍ഡിഎഫ് യോഗത്തിലും സീറ്റ് തര്‍ക്കം പരിഹരിക്കപ്പെടാത്തതിനെത്തുടര്‍ന്ന് വൈകീട്ട് നാലിന് നിലപാട് വ്യക്തമാക്കുമെന്നാണ് സിപിഐ വ്യാഴാഴ്‌ച അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു.












Click it and Unblock the Notifications