കോഴിക്കോട് സീറ്റ് : സിപിഎം വഴങ്ങുന്നുവെന്ന് സൂചന
തിരുവനന്തപുരം: ഇടതു മുന്നണിയിലെ സീറ്റ് വിഭജനത്തില്‍ കല്ലുകടിയായി നില്ക്കുന്ന കോഴിക്കോട് സീറ്റ് ജനതാദളിന് തന്നെ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ 16ന് ചേരുന്ന സി പി എം സംസ്ഥാന സമിതി തീരുമാനമെടുക്കും. ഇത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന്നായി വെള്ളിയാഴ്ച ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ചയിലണ് തീരുമാനം.
കോഴിക്കോട് സീറ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടി സംസ്ഥാന സമിതിയാണെന്നും തീരുമാനം പുനപരിശോധിക്കേണ്ടത് സംസ്ഥാന സമിതിയിലാണെന്നും സിപിഎം വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ നീക്കം ജനതാദളിന്റെ സീറ്റ് പ്രതീക്ഷകള്‍ക്ക് ജീവന്‍ പകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിരുന്നെങ്കിലും തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. കോഴിക്കോട് മണ്ഡലത്തില്‍ ഡിവൈഎഫ് ജില്ലാ നേതാവായ മുഹമ്മദ് റിയാസിനെ സിപിഎം നിശ്ചയിച്ചതായി സൂചനകള്‍ ലഭിച്ചിരുന്നു.
ദേശീയ തലത്തിലുള്ള ഇടപെടലുകളാണ് കോഴിക്കോട് സീറ്റ് ദളിന് നല്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിയ്ക്കുന്നതെന്ന് സൂചനകളുണ്ട്. കോഴിക്കോട് സീറ്റ് തിരികെ നല്‍കുന്നതിന് പകരമായി ജനതാദളിന് സ്വാധീനമുള്ള കര്‍ണാടകയില്‍ സിപിഎമ്മിന് കൂടുതല്‍ സീറ്റുകള്‍ അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications