കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുഷിന്‌ ഷൂസേറ്‌: മുന്ദാസിറിന്‌ 3വര്‍ഷം തടവ്‌

  • By Staff
Google Oneindia Malayalam News

Muntazer Al Zaidi
ബാഗ്‌ദാദ്‌: മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിനുനേരെ ഷൂവെറിഞ്ഞ ഇറാഖി മാധ്യമപ്രവര്‍ത്തകന്‍ മുന്ദാസിര്‍ സെയ്‌ദിയ്‌ക്ക്‌ മൂന്നുവര്‍ഷം തടവ്‌.

തന്റേത്‌ സ്വാഭാവിക പ്രതികരണമായിരുന്നെന്നും മറ്റ്‌ ഏത്‌ ഇറാഖിയും ചെയ്യാനാഗ്രഹിക്കുന്നതുതന്നെയാണ്‌ താന്‍ ചെയ്‌തതെന്നുമുള്ള മുന്ദാസിറിന്റെ വാദം അംഗീകരക്കാതെയാണ്‌ ജഡ്‌ജി ശിക്ഷ വിധിച്ചത്‌.

ചെരുപ്പ്‌ ഉയര്‍ത്തിക്കാണിക്കുന്നത്‌ പോലും കടുത്ത അപമാനമായിട്ടാണ്‌ അറബ്‌ സമൂഹം കാണുന്നത്‌. അതുകൊണ്ടുതന്നെ വിശിഷ്ട വ്യക്തിയെ ഷൂകൊണ്ടെറിഞ്ഞ മുന്ദാസിറിന്റെ പ്രവൃത്തിയെ അറബ്‌ കോടതി ന്യായീകരിച്ചില്ല.

15 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌ മുന്ദാസിര്‍ ചെയ്‌തത്‌. മൂന്നുവര്‍ഷം തടവ്‌ വിധിച്ചത്‌ നിയമത്തിന്‌ നിരക്കാത്തതാണെന്നും കടുത്തതായിപ്പോയെന്നും ജഡ്‌ജി രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്‌ വഴങ്ങിയാണ്‌ ശിക്ഷ വിധിച്ചതെന്നും മുന്ദാസിറിന്റെ അഭിഭാഷകന്‍ പറഞ്ഞു.

2008 ഡിസംബര്‍ 15നാണ്‌ ബുഷ്‌ ഇറാഖ്‌ സന്ദര്‍ശനത്തിനെത്തിയത്‌. ഇറാഖി പ്രധാനമന്ത്രി നൂറി അല്‍ മീലിക്കിയുമൊത്ത്‌ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ്‌ നായയെന്ന്‌ വിളിച്ചുകൊണ്ട്‌ മുന്ദാസിര്‍ ബുഷിന്‌ നേരെ ഷൂസെറിഞ്ഞത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X