സിപിഐ ഇടതുമുന്നണി വിടില്ല: ബര്‍ദന്‍
തിരുവന്തപുരം: പൊന്നാനി സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയില്‍ രൂപംകൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുകയാണെന്നും സിപിഐ മുന്നണി വിടില്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എബി ബര്‍ദന്‍ പറഞ്ഞു.
സിപിഐ മുന്നണി വിടുന്നുവെന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടിമാത്രമാണ്. ചില തെറ്റിദ്ധാരണകള്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ കേരളത്തില്‍ത്തന്നെയുണ്ട് അതുകൊണ്ട് തന്നെ അവര്‍ക്ക് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌ത് പരിഹരിക്കാന്‍ കഴിയുന്നതേയുള്ളു- ഭുവനേശ്വറില്‍ വച്ച് ബര്‍ദന്‍ വ്യക്തമാക്കി.
കേരളത്തില്‍ ഉടലെടുത്ത പ്രശ്‌നത്തിന്റെ പരിഹാരത്തിനായി ബര്‍ദന്‍ ശനിയാഴ്‌ച രാവിലെ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ കണ്ടിരുന്നു. ഇരുകൂട്ടര്‍ക്കും സമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയെന്നതാണ് പൊന്നാനിയുടെ കാര്യത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ പ്രശ്‌്‌നം പരിഹരിക്കപ്പെടുന്നതിന് മുമ്പുതന്നെ സിപിഎം ഹുസൈന്‍ രണ്ടത്താണിയ്‌ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയതും. ചലച്ചിത്രസംവിധായകന്‍ കമലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടെ മത്സര രംഗത്തുനിന്നും പിന്‍മാറില്ലെന്ന് രണ്ടത്താണി പറഞ്ഞതുമെല്ലാം സിപിഐയെ അലോസരപ്പെടുത്തുന്നുണ്ട്.
കമലുമായി ഒരു സൗഹൃദ മത്സരത്തിന് തയ്യാറാണെന്നാണ് രണ്ടത്താണി പറയുന്നത്. രണ്ടത്താണി പിന്‍മാറിയില്ലെങ്കില്‍ മത്സരിക്കില്ലെന്നാണ് കമലിന്റെ നിലപാട്. സിപിഎമ്മും സിപിഐയും പോര് തുടര്‍ന്നാല്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പിഡിപിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതിനിടെ സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായി സിപിഐ ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. എറണാകുളം, ചാലക്കുടി എന്നിവയുള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്.












Click it and Unblock the Notifications