Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നാനി പ്രശ്‌നം പരിഹരിക്കാന്‍ പുതിയ ഫോര്‍മുല

ദില്ലി: സീറ്റുപിടിച്ചെടുക്കാനുള്ള ശ്രമങ്ങളുമായി സിപിഎം മുന്നോട്ടുപോയാല്‍ മുന്നണിയില്‍ തുടരില്ലെന്ന്‌ സിപിഎം വ്യക്തമാക്കിയതോടെ രൂപം കൊണ്ട പ്രതിസന്ധി പരിഹരിക്കുന്നതിന്‌ ദില്ലിയില്‍ സിപിഎം-സിപിഐ കേന്ദ്ര നേതാക്കള്‍ തമ്മില്‍ പ്രാഥമിക ധാരണയായി.

ഹുസൈന്‍ രണ്ടത്താണിയെയും സിപിഐ പ്രഖ്യാപിച്ച എപി കുഞ്ഞാമുവിനെയും ഒഴിവാക്കി സിപിഎമ്മിന്റെ താല്‍പര്യംകൂടി കണക്കിലെടുത്ത്‌ തിരഞ്ഞെടുപ്പില്‍ പൊതസ്വതന്ത്രനെ നിര്‍ത്താമെന്നാണ്‌ പുതിയ തീരുമാനം.

വെളിയം ഭാര്‍ഗവന്‍ സിപിഐയുടെ നിലപാട്‌ പരസ്യമായി പ്രഖ്യാപിച്ചതിന്‌ പിന്നാലെ സീറ്റ്‌ പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ സിപിഎമ്മിനില്ലെന്ന്‌ പിണറായി വിജയന്‍ വ്യക്തമാക്കിയെങ്കിലും പ്രതിസന്ധി തുടരുകയായിരുന്നു. ഇതിനുശേഷമാണ്‌ ദില്ലിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ ആരംഭിച്ചത്‌

വെള്ളിയാഴ്‌ച വൈകീട്ട്‌ നാലുമണിയോടെ സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ എകെജി സെന്ററിലെത്തി പ്രകാശ്‌ കാരാട്ടുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ പ്രശ്‌നപരിഹാരത്തിനുള്ള ഫോര്‍മുല ഉരുത്തിരിഞ്ഞതായാണ്‌ സൂചന.

സിപിഎം നിര്‍ദേശിക്കുന്ന ഹുസൈന്‍ രണ്ടത്താണി ഒരു തരത്തിലും സ്വീകാര്യനല്ലെന്ന്‌ രാജ കാരാട്ടിനെ അറിയിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ വേണമെങ്കില്‍ സിപിഐ നിര്‍ദ്ദേശിക്കുന്ന എ.പി കുഞ്ഞാമുവിനെ മാറ്റിനിര്‍ത്തി പുതിയ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കാനുള്ള സാധ്യതയും ചര്‍ച്ചയില്‍ പരിശോധിച്ചിട്ടുണ്ട്‌.

പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനുള്ള അവകാശം സിപിഐയ്‌ക്ക്‌ നല്‍കാമെന്നും സിപിഎമ്മിന്‌കൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയായെയായിരിക്കണം തിരഞ്ഞെടുക്കുന്നതെന്ന നിര്‍ദേശവും സിപിഎം മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ്‌ സൂചന. കേരളത്തിലെ സിപിഐയില്‍ നിന്നും സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള ഒരുദ്ദേശ്യവും സിപിഎമ്മിന്‌ ഇല്ലായിരുന്നുവെന്ന്‌ പ്രകാശ്‌ കാരാട്ട്‌ ഡി രാജയെ അറിയിച്ചതായാണ്‌ റിപ്പോര്‍ട്ട്‌.

വെള്ളിയാഴ്‌ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞതും കാരാട്ട്‌ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. സിപിഐയുമായുള്ള ബന്ധം നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകണമെന്നാണ്‌ തങ്ങളുടെ ആവശ്യമെന്നും ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ സംസ്ഥാനതലത്തില്‍ കൂടിയാലോചനകളിലൂടെ പരിഹരിക്കണമെന്നാണ്‌ തങ്ങളുടെ നിലപാടെന്നും കാരാട്ട്‌ അറിയിച്ചിട്ടുണ്ട്‌.

തിരുവനന്തപുരത്ത്‌ വെളിയവും പിണറായിയും വാര്‍ത്താസമ്മേളനങ്ങളില്‍ നടത്തിയ പ്രസ്‌താവനായുദ്ധങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നതായിരുന്നുവെന്ന്‌ കൂടിക്കാഴ്‌ചയില്‍ വിലയിരുത്തപ്പെട്ടു. ചര്‍ച്ചയ്‌ക്കുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ഡി രാജയ പ്രശ്‌നപരിഹാരത്തിന്‌ വഴിതെളിഞ്ഞുവെന്ന സൂചനയാണ്‌ നല്‍കിയത്‌.

രാജ്യത്തെ എല്ലാ സീറ്റുകളിലും ഇടതുപക്ഷ ഐക്യമുണ്ടെന്നും ഒരു സീറ്റില്‍ മാത്രമാണ്‌ പ്രശ്‌നമെന്നും അത്‌ ഉടനെ പരിഹരിക്കുമെന്നും കാരാട്ട്‌ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+