4ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് കിണറ്റിലെറിഞ്ഞു
ചെന്നൈ: നാലു ദിവസം മാത്രം പ്രായമുള്ള മകളെ സോഫ്റ്റ് വേര് എന്‍ജിനീയറായ പിതാവ് കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തി. ബാംഗ്ലൂരില്‍ ജോലിചെയ്യുന്ന നിരഞ്ജന് കുമാര്‍ എന്ന മുപ്പതുകാരനാണ് സ്വന്തം കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്.
ചെന്നൈയിലുള്ള ഭാര്യവീട്ടില്‍ വച്ചാണ് സംഭവം നടന്നത്. നിരഞ്ജനും സംഗീതയും തമ്മില്‍ ഒരു വര്‍ഷം മുമ്പാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് നാലു വര്‍ഷത്തേയ്ക്ക് കുഞ്ഞുങ്ങള്‍ വേണ്ടെന്നായിരുന്നുവത്രേ നിരഞ്ജന്റെ നിലപാട്.
ഇതിനിടെ സംഗീത ഗര്‍ഭിണിയായപ്പോള്‍ ആ കുഞ്ഞിനെ വേണ്ടെന്നുവയ്ക്കാന്‍ നിരഞ്ജന് ആവശ്യപ്പെട്ടു. ഇതംഗീകരിക്കാന്‍ കഴിയാതെ സംഗീത സ്വന്തം വീട്ടിലേയ്ക്ക് പോരുകയായിരുന്നു. സോഫ്റ്റ് വേര് എന്‍ജിനീയര്‍ ആയിരുന്ന സംഗീത വിവാഹശേഷം ജോലി രാജിവയ്ക്കുകയായിരുന്നു.
പിന്നീട് ഭാര്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചുവെന്നറിഞ്ഞപ്പോള് കുഞ്ഞിനെ കാണാനെന്ന വ്യാജേനയാണ് നിരഞ്ജന് ചെന്നൈയിലെ വീട്ടില്‍ എത്തിയത്. വെള്ളിയാഴ്ച സംഗീത ഉറങ്ങിക്കിടക്കുമ്പോള്‍ കുഞ്ഞിനെ കൊണ്ടുപോയി അടുത്ത വീട്ടിലെ കിണറ്റില്‍ എറിയുകയായിരുന്നു.
സ്ത്രീധനത്തിന്റെ പേരില്‍ ഇയാള്‍ ഭാര്യയെ ഇടക്കിടെ ഉപദ്രവിക്കാറുണ്ടായിരുന്നുവത്രേ. സംഗീതയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായ നിരഞ്ജന് കുറ്റം സമ്മതിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications