Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം പിന്തുണച്ചാല്‍ മത്സരിക്കും: കമല്‍

കൊച്ചി: സിപിഎം പരസ്യമായി പിന്തുണയ്‌ക്കുകയാണെങ്കില്‍ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പൊതുസ്വതന്ത്രനായി മത്സരിക്കാന്‍ തയ്യാറാണെന്ന്‌ സംവിധായനകന്‍ കമല്‍ സിപിഐ നേതാക്കളെ അറിയിച്ചു.

അതേസമയംതന്നെ പാര്‍ട്ടി ചിഹ്നത്തില്‍താന്‍ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്‌. താന്‍ മത്സരിക്കണമെങ്കില്‍ സിപിഎം പിന്തുണ നല്‍കുന്ന ഡോക്ടര്‍ ഹുസൈന്‍ രണ്ടത്താണി മത്സരരംഗത്തുനിന്നും പിന്‍വാങ്ങുമെന്ന്‌ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്‌.

വെള്ളിയാഴ്‌ചയാണ്‌ പൊന്നാനിയില്‍ മത്സരിക്കുന്നത്‌ സംബന്ധിച്ച്‌ മന്ത്രി കെ.പി രാജേന്ദ്രന്‍ കമലുമായി സംസാരിച്ചത്‌. ആലോചിച്ച്‌ തീരുമാനമറിയിക്കാമെന്നായിരുന്നു കമലിന്റെ മറുപടി.

പൊന്നാനി സീറ്റ്‌ പ്രശ്‌നത്തില്‍ മുന്നണിയില്‍ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലാണ്‌ ഇരുകൂട്ടര്‍ക്കും സമ്മതനായ ഒരു വ്യക്തിയെ മത്സരിപ്പിക്കുകയെന്ന സമവായ നിര്‍ദേശം ഉയര്‍ന്നത്‌.

അങ്ങനെയാകുമ്പോള്‍ സിപിഎം പിന്തുണയ്‌ക്കുന്ന രണ്ടത്താണിയും സിപിഐ മുന്നോട്ടുവച്ച എ.പി കുഞ്ഞാമുവും മത്സരരംഗത്തുണ്ടാവില്ല. എന്നാല്‍ എന്തുവന്നാലും മത്സരിക്കുമെന്ന നിലപാടിലാണ്‌ ഹുസൈന്‍ രണ്ടത്താണി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+