പൊന്നാനി: സംവിധായകന്‍ കമലും പരിഗണനയില്‍

ഇക്കാര്യം സിപിഐ അനൗദ്യോഗികമായി കമലുമായി ചര്‍ച്ചചെയ്‌തു. മന്ത്രി കെപി രാജേന്ദ്രന്‍ വെള്ളിയാഴ്‌ച രാത്രി കമലിന്റെ കൊച്ചിയിലുള്ള വസതിയിലെത്തിയാണ് ചര്‍ച്ച നടത്തിയത്.
തീര്‍ത്തും അപ്രതീക്ഷിതമായ ഒരു കാര്യമായതിനാല്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന് കമല്‍ മന്ത്രിയെയും പാര്‍ട്ടിനേതൃത്വത്തെയും അറിയിച്ചു. കമല്‍ സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ സിപിഎമ്മും പിന്തുണയ്‌ക്കുമെന്നാണ് സൂചന.
സംവിധായകനെന്ന നിലയില്‍ കമലിനുള്ള സ്വീകാര്യത, രാഷ്ട്രീയത്തിനതീതമായുള്ള ബന്ധം എന്നീ സാഹചര്യങ്ങളാണ് ഇടതുമുന്നണി പരിഗണിച്ചത്. പൂര്‍ണ്ണ ഐക്യത്തോടെ മുന്നണി തനിക്ക് പിന്തുണ നല്‍കുമെങ്കില്‍ മാത്രമേ താന്‍ മത്സരിക്കുകയുള്ളുവെന്നാണ് കമലിന്റെ നിലപാടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പൊന്നാനി സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കാനായി ദില്ലിയില്‍ ഉരുത്തിരിഞ്ഞ പുതിയ ഫോര്‍മുലയാണ് കമലിനെ സ്ഥാനാര്‍ത്ഥിയാക്കുകയെന്ന തീരുമാനത്തില്‍ എത്തിനില്‍ക്കുന്നത്.












Click it and Unblock the Notifications