ഗാന്ധിസ്‌മൃതി വസ്‌തുക്കള്‍ തിരികെ വേണം: ജെയിംസ്

മാര്‍ച്ച് അഞ്ചിന് നടന്ന ലേലത്തില്‍ 9.3 കോടി രൂപയ്‌ക്ക് ഇന്ത്യന്‍ വ്യവസായി വിജയ് മല്യയാണ് ഗാന്ധിസ്‌മൃതി വസ്‌തുക്കള്‍ ലേലത്തില്‍ വാങ്ങിയത്. ഇതേക്കുറിച്ചുള്ള വിശദ വിവരങ്ങല്‍ അഭിഭാഷകര്‍ തയാറാക്കി വരുകയാണെന്ന് ഓട്ടിസ് പറഞ്ഞു.
ലേലം ഇന്ത്യയില്‍ ഒരു രാഷ്ട്രീയ പ്രശ്‌നമായി മാറി. ഗാന്ധിസ്‌മൃതി വസ്‌തുക്കള്‍ ഒരു ഫാഷന്റെ ഭാഗമായാണ് കാണുന്നത്. മാത്രമല്ല അത് രാഷ്ട്രീയത്തിനായി ഉപയോഗിച്ചു- ഓട്ടിസ് ആരോപിക്കുന്നു. ലേലവസ്‌തുക്കള്‍ തിരിച്ചുപിടിക്കാനുള്ള അവസാനശ്രമം എന്ന നിലയ്‌ക്കാണ് താന്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും ഓട്ടിസ് പറഞ്ഞു.
ലേലം നടന്നത് നിയമപരമായല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഗാന്ധിജി ഉപയോഗിച്ചിരുന്ന കണ്ണട, തുകല്‍ ചെരുപ്പ്, പോക്കറ്റ് വാച്ച്, രണ്ട് പാത്രങ്ങള്‍ എന്നിവയാണ് മല്യ ലേലത്തില്‍ പിടിച്ചത്. ഗാന്ധിജിയുടെ വസ്‌തുക്കള്‍ സര്‍ക്കാര്‍ മുഖേനയാണ് മല്യ വാങ്ങിയതെന്ന് കേന്ദ്രസര്‍ക്കാറും അല്ലെന്ന് മല്യയും പറഞ്ഞത് വിവാദത്തിനിടയാക്കിയിരുന്നു.
മാത്രമല്ല ഒരു മദ്യവ്യവസായി ഗാന്ധിസ്‌മൃതി വസ്‌തുക്കള്‍ ലേലത്തില്‍ പിടിച്ചതും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ലേലത്തില്‍ കമ്മീഷന്‍ ഇനത്തില്‍ ആന്റിക്വേറിയത്തിന് കിട്ടിയത് 2,96,000 ഡോളര്‍ ആണ്. മല്യ സ്വന്തമാക്കിയ വസ്‌തുക്കള്‍ ഉടന്‍തന്നെ കൈമാറുമെന്നും സ്ഥാപനം അറിയിച്ചിരുന്നു.
എന്നാല്‍ ഓട്ടിസ് കോടതിയെ സമീപിച്ചിരിക്കുന്ന സ്ഥിതിയ്‌ക്ക് ഇനി വസ്‌തു കൈമാറ്റം വൈകാനിടയുണ്ട്. ഗാന്ധിസ്‌മൃതി വസ്‌തുക്കള്‍ ഇന്ത്യയ്‌ക്ക് നേരിട്ട് നല്‍കാനായി ജെയിംസ് പല നിബന്ധനകളും മുന്നോട്ടുവച്ചിരുന്നു.
എന്നാല്‍ ഇതൊന്നും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇതിനിടെ ജെയിംസ് ലേലത്തില്‍ നിന്നും പിന്‍മാറി, വസ്‌തുക്കള്‍ ഇന്ത്യയ്‌ക്ക് സൗജന്യമായി നല്‍കാമെന്ന് പറഞ്ഞെങ്കിലും ലേലസ്ഥാപനം ലേലം നടത്തുകയായിരുന്നു.












Click it and Unblock the Notifications