പാക് മന്ത്രി ഷെറി റഹ്മാന്‍ രാജിവച്ചു

എന്നാല്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ മാധ്യമവക്താവ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി ഷെറിയുടെ രാജി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്‌തു.
സര്‍ദാരി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിന് ശേഷമാണ് രാജിതീരുമാനം ഉണ്ടായത്. യോഗത്തില്‍ സര്‍ദാരിയെക്കൂടാതെ ഗിലാനി, ഷെറി റഹ്മാന്‍, പ്രധാനമന്ത്രിയുടെ ഉപദേശകന്‍ റഹ്മാന്‍ മാലിക് എന്നിവരും പങ്കെടുത്തിരുന്നു.
മുന്‍ മാധ്യമപ്രവര്‍ത്തകയും കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഏറ്റവും അടുത്ത അനുയായികളില്‍ ഒരാളുമാണ് ഷെറി റഹ്മാന്‍.
കഴിഞ്ഞദിവസം പാക് കേബിള്‍ ശൃംഗലയില്‍ നിന്നും ജിയോ ടിവി ഉള്‍പ്പെടെയുള്ള ചാനലുകളുടെ കണക്ഷന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം റദ്ദ് ചെയ്‌തിരുന്നു.
ഷെരീഫിന്റെ ലോങ് മാര്‍ച്ചിന് മാധ്യമങ്ങള്‍ നല്‍കുന്ന പ്രാധാന്യത്തില്‍ സര്‍ദാരി അതൃപ്‌തനാണെന്നും അതുകൊണ്ടാണ് ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതെന്നുമാണ് വിലയിരുത്തപ്പെടുന്നത്.


Click it and Unblock the Notifications