പ്രണയം പഴങ്കഥ: ചാന്ദ് ഫിസയെ മൊഴി ചൊല്ലി

ചാന്ദ് തന്നെ ഫോണിലൂടെ മൊഴിചൊല്ലുകയായിരുന്നുവെന്നാണ് ഫിസ പറയുന്നത്. ചാന്ദിനെതിരെ പുതിയ പരാതി നല്‍കുമെന്നും ഇവര്‍ പറയുന്നു.
വെള്ളിയാഴ്‌ച രാത്രി ചാന്ദ് എന്നെ ഫോണില്‍ വിളിച്ച് മൂന്നുവട്ടം തലാഖ് പറഞ്ഞു. ലണ്ടനില്‍ നിന്നുള്ള ഏതോ നമ്പറില്‍ നിന്നാണ് വിളി വന്നത്. പിന്നാട് തലാഖ് ചൊല്ലി വിവാഹമോചനം നേടിയെന്ന് കാണിച്ച് ചാന്ദ് തനിക്ക് എസ്‌എംഎസ് അയച്ചുവെന്നും മൊഹാലിയിലെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് ഫിസ പറഞ്ഞു.
ഭീഷണിയുടെ ശബ്ദത്തിലാണ് ചാന്ദ് സംസാരിച്ചതെന്നും അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം തരാമെന്ന് പറഞ്ഞെങ്കിലും താനത് വേണ്ടെന്ന് പറഞ്ഞുവെന്നും ഫിസ പറയുന്നു.
ഹരിയാന മുന്‍ മുഖ്യമന്ത്രി ഭജന്‍ലാലിന്റെ മകനായ ചന്ദര്‍ മോഹന്‍(43) 2008 ഡിസംബറിലാണ് ഹരിയാന മുന്‍ അസിസ്‌റ്റന്റ് അഡ്വക്കറ്റ് ജനറല്‍ ആയിരുന്ന അനുരാധ ബാലിയെ വിവാഹം ചെയ്‌തത്. ആദ്യ ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്താതെയായിരുന്നു ചന്ദറിന്റെ രണ്ടാം വിവാഹം.
ഇസ്ലാം മതത്തിലേയ്‌ക്ക് മാറി പേരുകളും മാറ്റിയശേഷമായിരുന്നു ചന്ദറും അനുരാധയും വിവാഹിതരായത്. പ്രണയം വിവാഹം എന്നിവയുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി മന്ത്രിസഭായോഗങ്ങളില്‍ എത്താതിരുന്ന ചന്ദര്‍ മോഹനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കുകയായിരുന്നു.












Click it and Unblock the Notifications