കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമില്ല: മായാവതി

  • By Staff
Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബഹുജന്‍സമാജ്‌ വാദി പാര്‍ട്ടി ഒറ്റയ്‌ക്കുമത്സരിക്കുമെന്ന്‌ പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയുമായ മായാവതി വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടുയുമായും സഖ്യമില്ല. കോണ്‍ഗ്രസിനെയും ബിജെപിയെയും അധികാരത്തില്‍ നിന്ന്‌ അകറ്റി നിര്‍ത്തേണ്ടത്‌ അത്യാവശ്യമാണ്‌. ഇതാണ്‌ പാര്‍ട്ടിയുടെ പ്രഥമ ലക്ഷ്യം.

കോണ്‍ഗ്രസും ബിജെപിയും സമ്പന്നരുടെ പാര്‍ട്ടിയായി മാറിയിരിക്കുകയാണ്‌. ബിജെപിയ്‌ക്കും കോണ്‍ഗ്രസിനും ബദലായി ബിഎസ്‌പിയുടെ സാന്നിധ്യം രാജ്യവ്യാപകമായി വര്‍ധിപ്പിക്കും- മായാവതി പറഞ്ഞു.

ബിഎസ്‌പി സ്ഥാപക നേതാവായ കാന്‍ഷിറാമിന്റെ ജന്മദിനാഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മായാതവതി. മൂന്നാം മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ അവര്‍ വ്യക്തമായ മറുപടി നല്‍കിയില്ല.

തിരഞ്ഞെടുപ്പ്‌ സഖ്യമില്ലെന്ന്‌ മായാവതി പ്രഖ്യാപിച്ചതോടെ ശക്തമായ മൂന്നാം മുന്നണിയെന്ന ആശയം പ്രതിസന്ധിയിലായേയ്‌ക്കും. തിരഞ്ഞെടുപ്പിന്‌ ശേഷം സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിഎസ്‌പി നിര്‍ണായക പങ്കുവഹിക്കുമെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്‌.

കഴിഞ്ഞദിവസം മാര്‍ച്ച്‌ 15നുള്ളില്‍ മൂന്നാം മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്നകാര്യം തീരുമാനിക്കണമെന്ന്‌ മായാവതി മൂന്നാംമുന്നണി നേതാക്കളോട്‌ ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്‌ച വൈകീട്ട്‌ മൂന്നാം മുന്നണി നേതാക്കള്‍ക്ക്‌ മായാവതി അത്താഴവിരുന്ന്‌ നല്‍കുന്നുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X