Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിനോട്‌ മത്സരിക്കില്ല: ബര്‍ദന്‍

ദില്ലി: കേരളത്തില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ മത്സരിക്കുന്ന സ്ഥിതിയുണ്ടാകില്ലെന്ന്‌ സിപിഐ ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദന്‍.

തിങ്കളാഴ്‌ച നടക്കുന്ന സംസ്ഥാന എക്‌സിക്യൂട്ടീവിന്‌ മുമ്പ്‌ പൊന്നാനി പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ്‌ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടുമായി നടത്തിയ ചര്‍ച്ചയ്‌ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകായിയുരുന്നു ബര്‍ദന്‍.

പൊന്നാനി സീറ്റ്‌ സിപിഐയ്‌ക്കുതന്നെ ലഭിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും. നേതാക്കള്‍ കേരളത്തില്‍ത്തന്നെയുള്ളതിനാല്‍ അവര്‍ക്ക്‌ പ്രശ്‌നം അവിടവച്ച്‌ സംസാരിച്ച്‌ തീര്‍ക്കാവുന്നതേയുള്ളുവെന്നും ബര്‍ദന്‍ നേരത്തേ പറഞ്ഞിരുന്നു.

പൊന്നാനി സിപിഐയുടെ സീറ്റാണെന്ന്‌ സിപിഎം വ്യക്തമാക്കിയാല്‍ പ്രശ്‌നങ്ങളെല്ലാം തീരുമെന്ന്‌ ചര്‍ച്ചയ്‌ക്ക്‌ മുമ്പ്‌ അദ്ദേഹം പറഞ്ഞിരുന്നു. ഞായറാഴ്‌ച വൈകീട്ട്‌ ചേരുന്ന മൂന്നാം മുന്നണി യോഗത്തെക്കുറിച്ചുള്ള കാര്യങ്ങളാണ്‌ കാരാട്ടുമായി ചര്‍ച്ച നടത്തിയതെന്നാണ്‌ ബര്‍ദന്‍ പറഞ്ഞത്‌.

എന്നാല്‍ കേരളത്തിലെ എല്‍ഡിഎഫില്‍ ഉടലെടുത്തിരിക്കുന്ന പ്രശ്‌നങ്ങള്‍ പരഹിരിക്കുന്നത്‌ സംബന്ധിച്ചാണ്‌ കാര്യമായ ചര്‍ച്ച നടന്നതെന്നാണ്‌ സൂചനകള്‍.

സിപിഐ ദേശീയ സെക്രട്ടറി ജി രാജയുമൊന്നിച്ച്‌ എകെജി ഭവനിലെത്തിയ ബര്‍ദന്‍ കാരാട്ടുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി. പ്രശ്‌നപരിഹാരത്തിനുള്ള ഫോര്‍മുലകള്‍ ഉരുത്തിരിയുന്നുണ്ടെന്നും മാധ്യമങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+