ബലാല്‍സംഗക്കേസില്‍ സാക്ഷി ആവശ്യമില്ല: കോടതി
ദില്ലി: ബലാല്‍സംഗക്കേസുകളില്‍ ദൃക്‌സാക്ഷികളില്ലെങ്കിലും ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ ശിക്ഷിക്കാമെന്ന് ദില്ലി കോടതി.
തന്നെ നിര്‍ബ്ബന്ധപൂര്‍വ്വം ലൈംഗിക ബന്ധത്തിന് ഉപയോഗിച്ചുവെന്ന് ഒരുസ്‌ത്രീ കോടതിയില്‍ സത്യം ചെയ്‌തു പറയുകയാണെങ്കില്‍ അത് സ്വീകരിക്കാമെന്ന് ദില്ലി അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി രവീന്ദ്രര്‍ ദുജേതയാണ് വിധിച്ചത്.
ബലാല്‍സംഗത്തിന് ഇരയായ ആളുടെ മൊഴിയ്‌ക്ക് സ്ഥിരീകരണമില്ലെങ്കിലും അത് സത്യമാണെന്ന് കോടതിയ്‌ക്ക് തോന്നുകയാണെങ്കില്‍ പ്രതിയെ ശിക്ഷിക്കാവുന്നതാണ്.
ബലാല്‍സംഗക്കേസില്‍ പത്തൊന്‍പതുകാരനെ 7 വര്‍ഷം തടവിന് ശിക്ഷിച്ചുകൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഇലക്‌്‌ട്രീഷനായ സന്ദീപ് കുമാര്‍ റിപ്പയറിങിനെന്ന വ്യാജേന വീട്ടില്‍ അതിക്രമിച്ച് കടന്ന് യുവതിയെ ബലാല്‍സംഗം ചെയ്‌തുവെന്നാണ് കേസ്.
ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത് നടന്നുവെന്ന് വാദി ആരോപിക്കുന്ന സംഭവത്തിന് സാക്ഷികളില്ലെന്നായിരുന്നു പ്രതിയുടെ വാദം.












Click it and Unblock the Notifications