സോണിയ ഇല്ലാതെ മതേതരസര്‍ക്കാറില്ല: അമര്‍
ലഖ്‌നൊ: കോണ്‍ഗ്രസും സോണിയാ ഗാന്ധിയുമില്ലാതെ ഇന്ത്യയില്‍ മതേതരസര്‍ക്കാറില്ലെന്ന് സമാജ് വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍ സിങ്. മൂന്നാം മുന്നണിയുടെ മതേതരത്വം മുഖം മൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
വസ്‌ത്രം മാറുന്നത് പോലെയാണ് മൂന്നാം മുന്നണിക്കാര്‍ മതേതര വര്‍ഗീയ നിലപാടുകളില്‍ മാറ്റം വരുത്തുന്നത്. സോണിയയെക്കൂടാതെ കേന്ദ്രത്തില്‍ ഒരു മതേതരസര്‍ക്കാര്‍ എന്നത് നടക്കാത്ത സ്വപ്‌നമാണ്. ഇന്നത്തെ രാഷ്ട്രീയകാലാവസ്ഥയില്‍ ഇതൊരു പച്ചയായ യാഥാര്‍ത്ഥ്യമാണ്- അമര്‍ പറഞ്ഞു.
ലഖ്‌നൊവില്‍ പാര്‍ട്ടിയുടെ യുവജനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമര്‍. ഏതാനും നാളുകളായി കോണ്‍ഗ്രസുമായി പിണക്കത്തിലായിരുന്ന എസ്‌പി വീണ്ടും കോണ്‍ഗ്രസിനോട് അടുക്കകുയാണെന്നതാണ് അമര്‍ സിങിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന.
വര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താക്കളായ ബിജെപിയുമായി ഏതെങ്കിലും ഘട്ടത്തല്‍ കൂട്ടുകെട്ടുണ്ടാക്കിയവരാണ് മൂന്നാംമുന്നണിയിലുള്ള അധികം കക്ഷികളുമെന്നും അമര്‍ സിങ് പറഞ്ഞു. സോണിയയെക്കൂടാതെ മതേതരസര്‍ക്കാര്‍ അസാധ്യമാണെന്നുള്ള തന്റെ പ്രസ്‌താവന രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയുള്ളതല്ലെന്നും അമര്‍ വ്യക്തമാക്കി.












Click it and Unblock the Notifications