കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊന്നാനിയിലെ കുരുക്കഴിയുന്നില്ല

  • By Staff
Google Oneindia Malayalam News

മലപ്പുറം: പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രതലത്തില്‍ നടക്കുന്നതിനിടെ പ്രശ്‌നം കൂടുതല്‍ വഷളാക്കുന്ന തരത്തിലാണ്‌ കേരളത്തിലെ കാര്യങ്ങള്‍.

തിരഞ്ഞെടുപ്പില്‍ ഇരുപക്ഷത്തിനും സമ്മതനായ മൂന്നാമതൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയെന്ന ഒത്തുതീര്‍പ്പു ഫോര്‍മുല ഉരുത്തിരിഞ്ഞെങ്കിലും ഇതിനെ കാറ്റില്‍ പറത്തിക്കൊണ്ടാണ്‌ സിപിഎം മുന്നോട്ടുപോകുന്നത്‌.

സിപിഎം പ്രാദേശിക നേതൃത്വം ഹുസൈന്‍ രണ്ടത്താണിയ്‌ക്കുവേണ്ടി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണി തന്നെയാണെന്ന്‌ സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍ മനാമയില്‍ നടന്ന ഒരു ചടങ്ങില്‍ വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്‌.

മത്സരരംഗത്തുനിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ്‌ രണ്ടത്താണിയും. ശനിയാഴ്‌ച പുത്തനത്താണി മേഖലകളിലെ വീടുകളില്‍ കയറിയിറങ്ങി ഹുസൈന്‍ വോട്ടുചോദിച്ചു. പ്രാദേശിക സിപിഎം പ്രവര്‍ത്തകരും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ഫാറൂഖ്‌ കോളെജില്‍ അധ്യാപകരുടെ യോഗത്‌ിലും വൈകീട്ട്‌ എടരിക്കോട്ട്‌ ഒരു യോഗത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്‌. ഞായറാഴ്‌ച അദ്ദേഹം പൊന്നാനി താലൂക്കില്‍ പര്യടനം നടത്തും.

സ്ഥാനാര്‍ത്ഥിയായി സിപിഐ ചലച്ചിത്രസംവിധായകന്‍ കമലിനെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രണ്ടത്താണി പിന്‍മാറാതെയും സിപിഎം പിന്തുണയില്ലാതെയും താന്‍ മത്സരിക്കില്ലെന്ന നിലപാടിലാണ്‌ കമല്‍.

രണ്ടത്താണിയെ നിശ്ചയിച്ചത്‌ സിപിഐ നേതാവ്‌ കെ.ഇ ഇസ്‌മയില്‍ ആണെന്ന്‌ പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ആദ്യംപോയി കണ്ടത്‌ ക്ഷണിച്ചതും സിപിഎം നേതാക്കളായ ടി.കെ ഹംസയും കെ.ടി ജലീലുമയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X