കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവാസ്‌ ഷെരീഫ്‌ വീട്ടുതടങ്കലില്‍

  • By Staff
Google Oneindia Malayalam News

Nawas Sherif
ഇസ്ലാമബാദ്‌: പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രിയും പിഎംഎല്‍(എന്‍) നേതാവുമായ നവാസ്‌ ഷെരീഫിനെ അറസ്റ്റുചെയ്‌തു. മൂന്നു ദിവസത്തേയ്‌ക്ക്‌ അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണെന്ന്‌ പാക്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

അമ്പതോളം അഭിഭാഷകരെയും ശനിയാഴ്‌ച രാത്രി അറസ്‌റ്റുചെയ്‌തിട്ടുണ്ട്‌. നവാസ്‌ ഷെരീഫിന്റെ ലാഹോറിലെ വീടിന്‌ പുറത്ത്‌ വന്‍ പൊലീസ്‌ സന്നാഹം കാവല്‍ നില്‍ക്കുന്നുണ്ടെന്ന്‌ പാക്‌ ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

മുന്‍ ക്രിക്കറ്റ്‌ താരം ഇമ്രാന്‍ ഖാനും അറസ്‌റ്റിലായതായി റിപ്പോര്‍ട്ടുണ്ട്‌. ഷെരീഫ്‌ നയിക്കുന്ന ലോങ്‌ മാര്‍ച്ച്‌ തലസ്ഥാനമായ ഇസ്ലാമബാദില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന്‌ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്‌ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി ഇസ്ലാമബാദില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്‌. നവാസിന്റെ മകന്‍, സഹോദരങ്ങള്‍ എന്നിവരും അറസ്‌റ്റിലായിട്ടുണ്ട്‌. ലോങ്‌ മാര്‍ച്ച്‌ ഇസ്ലാമാബാദില്‍ പ്രവേശിക്കുന്നതിന്‌ തൊട്ടുമുമ്പാണ്‌ അറസ്റ്റ്‌ നടന്നത്‌.

പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ ഭരണ പരാജയങ്ങള്‍ ഉര്‍ത്തിയും മുന്‍ സര്‍ക്കാര്‍ പുറത്താക്കിയ സുപ്രീം കോടതി ജഡ്‌ജിമാരെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടാണ്‌ ലോങ്‌ മാര്‍ച്ച്‌ നടത്തുന്നത്‌.

അമേരിക്കയുടെ ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്‌ ഷെരീഫിനും സഹോദരനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാക്‌ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഷെരീഫുമായി ചര്‍ച്ചയ്‌ക്ക്‌ തയ്യാറാണെന്ന്‌ പാക്‌ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും അദ്ദേഹം ആ നിര്‍ദ്ദേശം തള്ളിക്കളയുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X