സിപിഎം പ്രകടനപത്രിക പുറത്തിറക്കി
ദില്ലി: അധികാരത്തിലെത്തിയാല്‍ ആണവകരാര്‍ പുനപരിശോധിയ്ക്കുമെന്ന വാഗ്ദാനവുമായി സിപിഎം പ്രകടന പത്രിക പുറത്തിറക്കി.
തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കുന്നതിന് നിയമനിര്‍മ്മാണം നടത്തുമെന്നും പെട്രോള്‍-ഡീസല്‍ വില വെട്ടിക്കുറയ്ക്കുമെന്നും പ്രഖ്യാപിയ്ക്കുന്ന പ്രകടന പത്രിക സാമ്പത്തിക പ്രതിസന്ധിയിലൂന്നിയാണു തയാറാക്കിയിട്ടുള്ളത്.
മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനം പദ്ധതി ചെലവുകള്‍ക്കായി നീക്കിവയ്ക്കും. ഭൂപരിഷ്കരണത്തിനു സമഗ്ര പരിപാടി നടപ്പാക്കുമെന്നും അമേരിക്കയുമായുള്ള ആണവ കരാറിലെ അപകടകരമായ വ്യവസ്ഥകള്‍ നീക്കം ചെയ്യുമെന്നും പത്രിക ഉറപ്പു നല്‍കുന്നു.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി തുല്യതാ കമ്മീഷന്‍ രൂപവത്‌കരിക്കും, വര്‍ഗീയ കലാപങ്ങള്‍ക്കെതിരെ സമഗ്രനിയമം കൊണ്ടുവരും, വാര്‍ഷിക പദ്ധതി ചിലവ് വര്‍ദ്ധിപ്പിക്കുംമതേതരത്വം ശക്തിപ്പെടുത്തും, ആഭ്യന്തര ഉത്പാദനത്തിന്റെ ആറ് ശതമാനം വിദ്യാഭ്യാസത്തിനും അഞ്ച് ശതമാനം ആരോഗ്യമേഖലയ്‌ക്കും മാറ്റിവയ്‌ക്കും, ജനോപകാരപ്രദമായ സാമ്പത്തികനയം നടപ്പിലാക്കും, വിദേശനയത്തില്‍ കാതലായ മാറ്റം വരുത്തും, മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനായി നിഷ്‌പക്ഷ മീഡിയ കൗണ്‍സില്‍ രൂപവത്‌കരിക്കും തുടങ്ങിയവയാണ് പ്രകടനപത്രികയിലെ മറ്റു പ്രധാനപ്പെട്ട വാഗ്ദാനങ്ങള്‍.
സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പിബി അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദകാരാട്ട്, എംകെ പാന്ഥെ എന്നിവര്‍ ചേര്‍ന്നാണ് ദില്ലിയില്‍ പ്രകടന പത്രിക പുറത്തിറക്കിയത്.












Click it and Unblock the Notifications