വസ്‌തുത്തര്‍ക്കം: വിധവയെ ചുട്ടുകൊന്നു
ജെയ്‌പൂര്‍: നാല്‍പ്പത്തിയഞ്ചുകാരിയായ വിധവയെ ദമ്പതികള്‍ ചുട്ടുകൊന്നു. ജയ്‌പൂരിലെ വിഗ്യാന്‍ നഗര്‍ ഭാഗത്താണ് സംഭവം നടന്നത്. വസ്‌തുത്തര്‍ക്കത്തെച്ചൊല്ലിയാണ് കൊലനടന്നതെന്നാണ് പൊലീസ് പറയുന്നത്.
ഭര്‍ത്താവു മരിച്ച റാഷിദ തന്റെ പെണ്‍ മക്കള്‍ക്കൊപ്പമായിരുന്നത്രേ താമസിച്ചിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവര്‍ വിഗ്യാന്‍ നഗറില്‍ ഭൂമി വാങ്ങി അവിടെ ഒരു വീട് വച്ചിരുന്നു. 2001ല്‍ ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് ഉപജീവനത്തിനായി ഇവര്‍ ഒരു ചെറിയ കടയും നടത്തിവന്നിരുന്നു.
ഇതിനിടെ റായ്‌പുര സ്വദേശിയായ ഒരാള്‍ വന്ന് ഈ സ്ഥലം തന്റേതാണെന്ന് അവകാശവാദമുന്നയിക്കുകയും ചെയ്‌തു. ഇയാള്‍ റാഷിദയെ ഈ സ്ഥലം സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്‌തിരുന്നുവത്രേ.
വസ്‌തു തര്‍ക്കത്തെത്തുടര്‍ന്ന് ഇയാളും ഭാര്യയും ചേര്‍ന്നാണ് ശനിയാഴ്‌ച രാത്രി റാഷിദയെ തീയിട്ടത്. ഗുരുതരമായി പൊള്ളലേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവര്‍ ഞായറാഴ്‌ച മരിക്കുകയായിരുന്നു.












Click it and Unblock the Notifications