തിരഞ്ഞെടുപ്പ് തീയതി മാറ്റില്ല
ദില്ലി: കേരളത്തിലെ തിരഞ്ഞെടുപ്പ് തീയതി മാറ്റില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വൃത്തങ്ങള്‍ സൂചിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന കമ്മീഷന്റെ സന്പൂര്‍ണ യോഗത്തിന് ശേഷമെ ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ.
കേരളത്തിലെ രണ്ട് പാര്‍ട്ടികള്‍ മാത്രമാണ് തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നുള്ളുവെന്ന് കമ്മീഷന് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രധാനമായും ശുപാര്‍ശ നല്‍കേണ്ട സംസ്ഥാന സര്‍ക്കാര്‍ തീയതി മാറ്റണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിലെ തീയതികള്‍ മാറ്റേണ്ടെന്ന നിലപാടില്‍ കമ്മീഷന് എത്തിയത്.
തിങ്കളാഴ്ച നടക്കന്ന യോഗത്തില്‍ 30 ഐഎഎസ് ഓഫീസര്‍മാര്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്ത് എത്ര തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ വേണമെന്ന കാര്യം യോഗത്തില്‍ തീരുമാനമാനിയ്ക്കും.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ഗോപാലസ്വാമിയുമായുള്ള ചര്‍ച്ചയില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് സിപിഐയും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.
വിഷു, ഈസ്റ്റര്‍ ആഘോഷ ദിനങ്ങള്‍ തിരഞ്ഞെടുപ്പിനോട് അടുത്ത് വരുന്നതിനാലാണ് തീയതി മാറ്റാന്‍ ഇവര്‍ ആവശ്യമുന്നയിച്ചത്. എന്നാല്‍ തീയതി മാറ്റേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസും സിപിഎമ്മും സ്വീകരിച്ചത്.
-
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
മമ്മൂട്ടിക്കൊപ്പം അടിയുറച്ച കോൺഗ്രസുകാർ, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന്












Click it and Unblock the Notifications