റാഗിങ്: സുപ്രീം കോടതി വിശദീകരണം തേടി
ദില്ലി: കോളെജുകളിലെ റാഗിങ് തടയാനായി കൈക്കൊണ്ട നടപടികള്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ആന്ധ്രപ്രദേശ്, ഹിമാചല്‍ പ്രദേശ് സര്‍ക്കാറുകള്‍ക്ക് നോട്ടീസ് അയച്ചു.
ഹിമാചലിലെ ഡോക്ടര്‍ രാജേന്ദ്രപ്രസാദ് മെഡിക്കല്‍ കോളെജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിനെത്തുടര്‍ന്ന് പത്തൊന്‍പത് കാരന്‍ കൊല്ലപ്പെട്ട കേസ് പരിഗണിക്കവെയാണ് റാഗിങിനെതിരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കോടതി സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ആന്ധ്രയില്‍ സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ റാഹിങ്ങിന്റെ പേരില്‍ നഗ്നനൃത്തം ചെയ്യിച്ചതിനെത്തടുര്‍ന്ന് അഗ്രക്കള്‍ച്ചര്‍ എന്‍ജീനീയറിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യാശ്രമം നടത്തിയകാര്യത്തിലും കോടതി വിശദീകരണം തേടിയിട്ടുണ്ട്.
രണ്ടുസംസ്ഥാനങ്ങളിലെയും ഡയറക്ടര്‍ ജനറല്‍മാര്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ മറുപടി നല്‍കും. കേസില്‍ മര്‍ച്ച് മുപ്പതിനായിരിക്കും സുപ്രീം കോടതി ഇനി വാദം കേള്‍ക്കുക.
കലാലയങ്ങളില്‍ റാഗിങ്ങിന്റെ പേരില്‍ വീണ്ടും ക്രൂരതകള്‍ അരങ്ങേറാന്‍ തുടങ്ങിയത് രാജ്യത്തെയാകെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. ഇത്തരത്തില്‍ നടക്കുന്ന റാഗിങ്ങിനെതിരെ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ അത്തരം കോളെജുകള്‍ക്ക് നല്‍കുന്ന ഫണ്ടും മറ്റ് ആനുകൂല്യങ്ങളും നിര്‍ത്തലാക്കുമെന്ന് കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications