രണ്ടത്താണിയെ അംഗീകരിയ്ക്കല്ലെന്ന് സിപിഐ
തിരുവനന്തപുരം: പൊന്നാനി മണ്ഡലത്തില്‍ ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഹുസൈന് രണ്ടത്താണിയെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് സിപിഐ. തിങ്കളാഴ്ച ചേര്‍ന്ന സിപിഐ നിര്‍വാഹക സമിതി യോഗത്തിലാണു തീരുമാനം.
അതേസമയം, സിപിഐക്കു പകരം സീറ്റ് നല്കി പൊന്നാനിയില്‍ രണ്ടത്താണിയെത്തന്നെ മത്സരിപ്പിക്കാനുള്ള നിര്‍ദേശവും സിപിഎം മുന്നോട്ടു വച്ചിരുന്നതായറിയുന്നു. ഇതെപ്പറ്റി പിന്നീട് ആലോചിക്കുമെന്നാണ് നിര്‍വാഹക സമിതി യോഗത്തിനു ശേഷം സിപിഐ നേതാവ് കെഇ ഇസ്മയില്‍ വ്യക്തമാക്കി.
കര്‍ശനമായ ഉപാധികളോടെ ഹുസൈന് രണ്ടത്താണിയെ അംഗീകരിയ്ക്കാമെന്ന് സിപിഐ ഉന്നത തലയോഗത്തില്‍ ധാരണയായിരുന്നു.ഇത് പൊന്നാനി തര്‍ക്കും അവസാനിയ്ക്കുന്നുവെന്ന തോന്നല്‍ ഉണ്ടാക്കിയെങ്കിലും സിപിഐയുടെ നിര്‍ദ്ദേശങ്ങള്‍ സിപിഎം തള്ളിയതോടെ കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞുമറിയുകയായിരുന്നു.
പൊന്നാനി കിട്ടാത്തതിന്റെ പേരില്‍ സിപിഐ മുന്നണി വിട്ടാല്‍ അതിനെ നേരിടാന്‍ തന്നെ സിപിഎം തീരുമാനിച്ചുവെന്നാണ് സൂചന. തിങ്കളാഴ്ച രണ്ടു തവണ സിപിഐ നേതാക്കളായ സിപിഐ നേതാക്കളായ കെഇ ഇസ്മയിലും സി ദിവാകരനും എകെജി സെന്ററിലെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഹുസൈന് രണ്ടത്താണിയെ ചില ഉപാധികളോടെ അംഗീകരിക്കാം എന്ന് ഇവര്‍ സിപിഎം നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ രണ്ടത്താണി ജയിച്ചാല്‍ തങ്ങളുടെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ചേരണമെന്നതായിരുന്നു സിപിഐയുടെ പ്രധാന ആവശ്യം. എന്നാല്‍ ഈ നിര്‍ദ്ദേശം സിപിഎം തള്ളുകയായിരുന്നു.
-
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ












Click it and Unblock the Notifications