സിപിഎമ്മില്‍ സിഐഎ ചാരന്മാര്‍: കുഞ്ഞനന്തന്‍നായര്‍
ഷൊര്‍ണൂര്‍: സിപിഎമ്മിനെ നയിക്കുന്നത് സിഐഎ ചാരന്മാരും കപടകമ്യൂണിസ്റ്റുകളുമാണെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.
ഞായറാഴ്‌ച ഷൊര്‍ണൂരില്‍ നടന്ന സിപിഎം വിമതരുടെ സംഘടനയായ ഇടതുപക്ഷ ഏകോപന സമിതിയുടെ പ്രഥന സംസ്ഥാന കണ്‍വെന്‍ഷന്‍ ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒക്ടോബര്‍ വിപ്ലവം, ചൈനീസ് വിപ്ലവം എന്നിവ പോലുള്ള പുതുയ വിപ്ലവങ്ങള്‍ ഇനിയുമുണ്ടാകും. 1939ല്‍ കേവലം 32 പ്രതിനിധികളമായാണ് ഇന്നത്തെ സിപിഎം രൂപം കൊണ്ടത്. സംസ്ഥാനത്തൊട്ടുക്കുമുള്ള അഞ്ഞൂറോളം പ്രതിനിധികളുമായി തുടങ്ങുന്ന ഇടതുപക്ഷ ഏകോപനസമിതി സമീപഭാവിയില്‍ വലിയ പാര്‍ട്ടിയായി മാറും- കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.
1934 ല്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം കെപിസിസി ഷൊര്‍ണൂരില്‍ തുടങ്ങിയതുപോലെ ഇപ്പോള്‍ സിപിഎം വലതുപക്ഷത്തേയ്‌ക്ക് ചായുമ്പോള്‍ അതിനെ ചെറുക്കുന്നതിനായാണ് ഷൊര്‍ണൂരില്‍ത്തന്നെ മറ്റൊരു ബദല്‍ രൂപപ്പെടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷം വഹിച്ച അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് അഭിപ്രായപ്പെട്ടു.
മാഫിയകള്‍ക്കെതിരെയുള്ള പോരാട്ടമാണിതെന്ന് ജനകീയ വികസന സമിതി നേതാവ് എംആര്‍ മുരളി പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒട്ടേറെ പ്രതിനിധികള്‍ പങ്കെടുത്ത യോഗം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചുമണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പാലക്കാട്, പൊന്നാനി, ആലപ്പുഴ, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലാണ് വിമതസ്ഥാനര്‍ത്ഥികള്‍ മത്സരിക്കുക.












Click it and Unblock the Notifications