Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇടയുന്നു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും തമ്മിലുള്ള സ്വകാര്യ പോര്‌ മറനീക്കി പുറത്തേയ്‌ക്ക്‌‌.

യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ടി സിദ്ദിഖിനെ മാറ്റുകയും പകരം എം ലിജുവിനെ നിയമിക്കുകയും ചെയ്‌തതോടെയാണ്‌ പോര്‌ പുറത്തായത്‌. ശനിയാഴ്‌ച വൈകീട്ടാണ്‌ ലിജുവിനെ പ്രസിഡന്റായി നിയമിച്ചത്‌ എന്നാല്‍ ഞായറാഴ്‌ച വൈകുന്നതിന്‌ മുമ്പുതന്നെ ടി സിദ്ദിഖിനെ തിരികെ നിയമിച്ചുകൊണ്ട്‌ പ്രഖ്യാപനമുണ്ടായി.

ഉമ്മന്‍ചാണ്ടിയുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ്‌ സിദ്ദിഖിനെ ഹൈക്കമാന്റ്‌ തിരികെ നിയമിച്ചതെന്നാണ്‌ സൂചന. സിദ്ദിഖ്‌ പ്രശ്‌നത്തില്‍ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവെന്ന സ്ഥാനമൊഴിയണമെന്നുപോലും എ വിഭാഗത്തില്‍ നിന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്‌. ദില്ലിയില്‍ നടക്കുന്ന സ്ഥനാര്‍ത്ഥി നിര്‍ണയചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതെന്നും എ വിഭാഗം നിലപാടെടുത്തിട്ടുണ്ട്‌.

എ വിഭാഗത്തെത്തഴഞ്ഞുകൊണ്ട്‌ കോണ്‍ഗ്രസില്‍ തുടരെത്തുടരെ തീരുമാനങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ഇനിയും മൗനം പാലിക്കുന്നത്‌ ഭൂഷണില്ലെന്നാണ്‌ എ വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍. ഇതിനെത്തുടര്‍ന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതിഷേധം.

സിദ്ദിഖ്‌ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനാണ്‌. സിദ്ദിഖിനെ മാറ്റി ലിജുവിനെ നിയമിച്ചത്‌ ടിവി വാര്‍ത്തയിലൂടെയാണത്രേ ഉമ്മന്‍ചാണ്ടി അറിഞ്ഞത്‌. ശനിയാഴ്‌ച രാത്രിതന്നെ സോണിയാ ഗാന്ധിയ്‌ക്കും രാഹുല്‍ ഗാന്ധിയ്‌ക്കും സിദ്ദിഖിന്റെ കാര്യം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ ഉമ്മന്‍ചാണ്ടി ഫാക്‌സ്‌ സന്ദേശം അയയ്‌ക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ്‌ കാലത്ത്‌ പാര്‍ട്ടിയുടെ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റിനെ മാറ്റുന്നത്‌ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ്‌ സാധ്യതകളെ ബാധിക്കുമെന്ന്‌ അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. മൂന്നു ദിവസം ദില്ലിയില്‍ ഉണ്ടായിരുന്ന തന്നോട്‌ പറയാതെ ഇങ്ങനെ ഒരു തീരുമാനം വന്നതില്‍ അദ്ദേഹം മുതിര്‍ന്ന നേതാക്കളെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്‌.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ താന്‍ നേതൃസ്ഥാനത്ത്‌ തുടരേണ്ട കാര്യമില്ലെന്നും സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞതോടെ തിങ്കളാഴ്‌ച നടത്താനിരുന്ന യുഡിഎഫ്‌ യോഗം മാറ്റിവച്ചിട്ടുണ്ട്‌.

കെപിസിസി പ്രസിഡന്റായി ചെന്നിത്തല വന്നതുമുതല്‍ തങ്ങളെ അവഗണിക്കുന്നുവെന്ന്‌ എ ഗ്രൂപ്പിന്‌ പരാതിയുണ്ട്‌. കെഎസ്‌യു, എന്‍എസ്‌യു, കര്‍ഷ കോണ്‍ഗ്രസ്‌, മഹിളാ കോണ്‍ഗ്രസ്‌ എന്നിവയുടെയെല്ലാം സംസ്ഥാന പ്രസിഡന്റ്‌ നിയമനങ്ങള്‍ ഇതിന്‌ തെളിവായി എ വിഭാഗം ചൂണ്ടിക്കാണിക്കുന്നു. ഈ സ്ഥാനങ്ങളെല്ലാം മൂന്നാം ഗ്രൂപ്പില്‍പ്പെട്ടവര്‍ക്കാണ്‌ നല്‍കിയതെന്നാണ്‌ അവര്‍ ആരോപിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+