അത്താണി മതിയെന്ന് സിപിഎം
തിരുവനന്തപുരം: ഹുസൈന്‍ രണ്ടത്താണിയെന്ന തന്നെ പൊന്നാനിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കണെന്ന് സിപിഐയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഎം ആവര്‍ത്തിച്ചാവശ്യപ്പെട്ടു.
രണ്ടത്താണി പ്രചാരണ രംഗത്ത് ഏറെ മുന്നോട്ട് പോയെന്നും ഹുസൈന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണെന്ന നിലപാടില്‍ നിന്ന് പിന്നാക്കേ പോകാനാകില്ലെന്നും എകെജി സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ സിപിഎം വ്യക്തമാക്കി.
തുടര്‍ന്ന് പാര്‍ട്ടി എക്സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെഇ ഇസ്മായിലും സി. ദിവാകരനും അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഎമ്മിനെ പ്രതിനിധീകരിച്ച് പിണറായിയും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാഥനും ചര്‍ച്ചയില്‍ പങ്കെടുത്തു.
സിപിഐ നിര്‍ദ്ദേശിച്ചാലെ താന്‍ മത്സരിയ്ക്കുകയുള്ളൂവെന്ന ഹുസൈന്‍ രണ്ടത്താണിയുടെ പ്രസ്താവന പൊന്നാനിയിലെ തര്‍ക്കം തീര്‍ക്കാന്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
സിപിഐയ്ക്ക് നാല് സീറ്റ് തന്നെയാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി പറഞ്ഞതോടെ എണ്ണം സംബന്ധിച്ചുള്ള തര്‍ക്കം അവസാനിച്ചിരുന്നു. സിപിഐയാണ് പൊന്നാനിയിലെ സീറ്റ് നിശ്ചിയിക്കേണ്ടതെന്ന് രണ്ടത്താണിയും പറയുന്പോള്‍ സ്ഥാനാര്‍ത്ഥി പ്രശ്നവും അവിടെ അവസാനിയ്ക്കുന്നുവെന്നാണ് സിപിഐ നേതാക്കള്‍ നല്കുന്ന സൂചന.












Click it and Unblock the Notifications