Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശി തരൂരിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്

തിരുവനന്തപുരം: തൃശൂരിന് പിന്നാലെ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നു. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകന്‍ ഉറച്ച സാധ്യതയുള്ള ശശി തരൂരിനെതിരെ യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയതാണ് നേതൃത്വത്തിന് വെല്ലുവിളിയായിരിക്കുന്നത്.

ശശി തരൂരിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തരൂരിനെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ടു. പ്രകടനക്കാര്‍ തരൂരിന്റെ കോലം കത്തിയ്ക്കുകയും ചെയ്തു.

തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതപ്പെട്ടിരുന്ന ടോം വടക്കനെതിരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് താന്‍ മത്സരത്തിനില്ലെന്ന് ടോം വടക്കന്‍ പ്രഖ്യാപിയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+