Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെയ്‌ഡ്‌ ഗുഡി മരണത്തോട്‌ അടുക്കുന്നു

Jade Goody
ലണ്ടന്‍: കാന്‍സര്‍ രോഗബാധിതയായ റിയാലിറ്റി ടിവി താരം ജെയ്‌ഡ്‌ ഗുഡി തന്റെ അവസാനനിമിഷങ്ങളിലാണെന്ന്‌ റിപ്പോര്‍ട്ട്‌.

ജെയ്‌ഡിന്‌ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളവെന്നും സംസാരിക്കാന്‍ കഴിയുന്നില്ലെന്നും അവരുടെ വക്താവ്‌ ക്ലിഫോര്‍ഡ്‌ അറിയിച്ചു.

ഇടക്കിടെ അവരുടെ ബോധം നഷ്ടപ്പെടുന്നുണ്ട്‌. ആരോഗ്യനില അത്യന്തം മോശമായതിനെത്തുടര്‍ന്ന്‌ സ്വന്തം ശവസംസ്‌കാരത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണത്രേ ജേഡ്‌. മരണവും ഒരു ആഘോഷമാക്കി മാറ്റാന്‍ ശ്രമിക്കുകയാണവര്‍.

കാന്‍സര്‍രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന്‌ ഇരുപത്തിയേഴുകാരിയായ ഇവര്‍ ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ്‌ വാങ്ങി വീട്ടില്‍വന്നു കഴിയുകയാണ്‌. ഭര്‍ത്താവ്‌ ജാക്‌ ട്വീഡും മറ്റു ബന്ധുക്കളും അവരുടെ കിടക്കയ്‌ക്കരികെയുണ്ട്‌.

സുഹൃത്തുക്കളെയെല്ലാം കണ്ട്‌ യാത്രചോദിക്കണമെന്ന്‌ ജെയ്‌ഡിന്‌ ആഗ്രമുണ്ടെങ്കിലും ഇപ്പോഴത്തെ സ്ഥിതിയില്‍ അത്‌ സാധിക്കില്ലെന്നാണ്‌ അറിയുന്നത്‌. മക്കളായ അഞ്ചുവയസ്സുാരന്‍ ബോബിയും നാലുവയസ്സുകാരന്‍ ഫ്രെഡിയും ജെയ്‌ഡിനൊപ്പമുണ്ട്‌.

ബോളിവുഡ്‌ താരം ശില്‍പ ഷെട്ടി പങ്കെടുത്ത റിയാലിറ്റി ഷോ ബിഗ്‌ബ്രദറിനിടെയുണ്ടായ വിവാദങ്ങളെത്തുടര്‍ന്നാണ്‌ ജെയ്‌ഡ്‌ വാര്‍ത്തകളില്‍ നിറഞ്ഞത്‌. ഷോയ്‌ക്കിടെ ഇവര്‍ ശില്‍പയെ വംശീയമായി അധിക്ഷേപിച്ചത്‌ വന്‍ വാര്‍ത്തയായിരുന്നു. ഇതോടെ ശില്‍പയുടെ കരിയര്‍ ഗ്രാഫും ഉയര്‍ന്നു.

എന്തായാവും പഴയ പിണക്കമൊക്കെ മറന്ന ശില്‍പ ജെയ്‌ഡിനെ കാണാന്‍ പോകുന്നുണ്ട്‌. എന്നാല്‍ ശില്‍പയെത്തുന്നതുവരെ ജെയ്‌ഡിന്റെ ജീവന്‍ നിലനില്‍ക്കുമോയെന്ന കാര്യം സംശയമാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+