കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞിന്‌ കുളിയും മുലപ്പാലില്‍

  • By Staff
Google Oneindia Malayalam News

ബെയ്‌ജിങ്‌: പതിവായി കഴുതപ്പാലില്‍ കുളിച്ചിരുന്ന ക്ലിയോപാട്രയുടെ കഥ നമ്മള്‍ കേട്ടിട്ടുണ്ട്‌. എന്നാല്‍ അമ്മയുടെ പാലില്‍ കുളിയ്‌ക്കുന്ന ശിശുവിനെക്കുറിച്ച്‌ കേട്ടാല്‍ എങ്ങനെയിരിക്കും.

അസാധ്യമെന്നല്ലേ വിചാരിക്കുന്നത്‌. എന്നാല്‍ സംഗതി സത്യമാണ്‌. ചൈനയിലെ ചോങ്‌ കിങ്‌ പട്ടണത്തില്‍ നിന്നാണ്‌ സംഭവം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. സ്വന്തം കുഞ്ഞിന്‌ നല്‍കാന്‍ മാത്രം മുലപ്പാലില്ലാതെ വിഷമിക്കുന്ന അമ്മമാരെ അമ്പരപ്പിക്കുന്നതാണ്‌ ഈ വാര്‍ത്ത.

അമ്മയുടെ പാലുല്‍പാദനം ക്രമാതീതമായതോടെ കുഞ്ഞിന്‌ കുടിക്കാന്‍ മാത്രമല്ല കുളിക്കാനും ആ പാല്‍തന്നെ ഉപയോഗിക്കാമെന്നായി. ലുവോ എന്ന യുവതിയാണ്‌ മകളെ മുലപ്പാലില്‍ കുളിപ്പിക്കുന്നത്‌.

പാലില്‍ കുളിപ്പിച്ച്‌ തുടങ്ങിയതോടെ മകള്‍ ഷാന്‍ ഷാനിന്റെ ചര്‍മ്മം വെളുക്കുകയും കൂടുതല്‍ മൃദുവാകുകയും ചെയ്‌തിട്ടുണ്ടെന്നാണ്‌ ലുവോ പറയുന്നത്‌.

ചിങ്‌ കിങ്‌ പത്രമാണ്‌ വാര്‍ത്ത ആദ്യംതന്നെ പുറത്തുവിട്ടത്‌. എന്തായാലും മറ്റു മാധ്യമങ്ങളും വാര്‍ത്ത പുറത്തുവിട്ടതോടെ ലുവോും കുഞ്ഞും എല്ലാവരുടെയും കൗതുകമായി മാറിയിരിക്കുകയാണ്‌. കാര്യം ആധികാരികമായി തെളിയക്കപ്പെട്ടാല്‍ ചിലപ്പോള്‍ ലുവോയും കുഞ്ഞും ഗിന്നസ്‌ ബുക്കിലും കയറിയേയ്‌ക്കാം.

പ്രവസം കഴിഞ്ഞയുടന്‍ തന്നെ ലുവോയ്‌ക്ക്‌ കൂടുതല്‍ പാലുണ്ടായിരുന്നുവത്രേ. ദിവസം രണ്ടുലിറ്റര്‍ വരെ പാല്‍ ഉണ്ടാകാന്‍ തുടങ്ങിയതോടെ ഇത്‌ വെറുതേ കളയേണ്ടെന്ന്‌ കരുതി കുഞ്ഞിനെ അതില്‍ത്തന്നെ കുളിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ലുവോയുടെ ഭര്‍ത്താവിന്റെ അമ്മയാണ്‌ ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത്‌. കുഞ്ഞിന്റെ ചര്‍മ്മത്തില്‍ പ്രകടമായ വ്യത്യാസം കണ്ടുതുടങ്ങിയപ്പോള്‍ പാലില്‍ത്തന്നെ തുടര്‍ന്നും കുളിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ കുഞ്ഞിന്‌ ആറാഴ്‌ച പ്രായമുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X