Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോങ് മാര്‍ച്ച് പിന്‍വലിച്ചു

ഇസ്ലാമാബാദ്: പ്രതിപക്ഷ നേതാവ് നവാസ് ഷെരിഫ് ഉന്നയിച്ച ആവശ്യങ്ങള്‍ പാക് സര്‍ക്കാര്‍ അംഗീകരിച്ചു. രാജ്യത്തെ ആഭ്യന്തര പ്രതിസന്ധിയ്ക്ക് പരിഹാരം കാണുന്നതിനായി പുറത്താക്കിയ ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൗധരി ഉള്‍പ്പെടെയുള്ള ജഡ്ജിമാരെ തിരിച്ചെടുക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചു.

ആവശ്യങ്ങള്‍ അംഗീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമാബാദിലേയ്ക്കുള്ള ലോങ്ങ് മാര്‍ച്ച് നവാസ് ഷെരീഫ് പിന്‍വലിച്ചു. ഇതോടെ പാക്കിസ്ഥാനില്‍ ഉണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിന് താത്കാലിക ശമനമായി. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി അറിയിച്ചത്.

തലസ്ഥാനമായ ഇസ്ലാമാബാദിലേയ്ക്ക്‌ ലോങ്ങ്‌ മാര്‍ച്ച്‌ നടത്തുവാന്‍ ആഹ്വാനം നല്‍കിയ നവാസ്‌ ഷെരിഫിന്റെ മുഖ്യ ആവശ്യങ്ങള്‍ അംഗീകരിക്കുന്നുവെന്നു ഗിലാനി പറഞ്ഞു. പുറത്താക്കപ്പെട്ട എല്ലാ ജസ്റ്റിസുമാരേയും തിരിച്ചെടുത്തതായി ഗിലാനി അറിയിച്ചു.

നവാസ് ഷെരീഫിനും സഹോദരന്‍ ഷഹബാസ് ഷെരീഫിനും തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ സുപ്രീകം കോടതിയില്‍ ഹര്‍ജി നല്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

പുറത്താക്കപ്പെട്ട ചീഫ്‌ ജസ്റ്റിസ്‌ ഇഫ്തിഖര്‍ ചൗധരി മാര്‍ച്ച്‌ 21ന് തന്റെ പദവിയിലേയ്ക്കു തിരിച്ചെത്തും. അറസ്റ്റിലായ എല്ലാ അഭിഭാഷകരേയും വിട്ടയയ്ക്കുമെന്നും ഗിലാനി അറിയിച്ചു. തടവിലാക്കിയിരിക്കുന്ന നവാസ് ഷെരിഫിന്റെ പാര്‍ട്ടിയായ പി എം എന്‍(എല്‍)ന്റെ പ്രവര്‍ത്തകരേയും വിട്ടയയ്ക്കും.

ഞായറാഴ്ച രാത്രി പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണു ഗിലാനി രാജ്യത്തെ അഭിസംബോധന ചെയ്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+