മാന്ദ്യ കാലത്തെ ബോണസ്; എതിര്‍പ്പുമായി ഒബാമ
വാഷിങ്‌ടണ്‍: സര്‍ക്കാര്‍ സഹായം കൊണ്ട് തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ ശ്രമിയ്ക്കുന്നതിനിടെ ജീവനക്കാര്‍ക്ക് ഉയര്‍ന്ന ബോണസ് നല്‍കിയ എഐജിക്ക് (അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) പ്രസിഡന്റ് ഒബാമയുടെ വിമര്‍ശനം.
നികുതി ദായകരുടെ മുന്നില്‍ ഇത്തരം നടപടികള്‍ എങ്ങനെ ന്യായീകരിയ്ക്കാന്‍ കഴിയുമെന്നാണ് ഒബാമ ചോദിച്ചത്.
ഇത്തരം നടപടികള്‍ക്ക് മേല്‍ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവുമോ എന്നത് സംബന്ധിച്ച് യുഎസ് ട്രഷറി സെക്രട്ടറി തിമോത്തി ഗീത്‌നറുമായി ഒബാമ ചര്‍ച്ച നടത്തിയിട്ടുണ്ട്.
സാമ്പത്തിക മാന്ദ്യം നേരിടാന്‍ 2000 കോടിയുടെ സഹായമാണ് എഐജിക്ക് നല്‍കിയത്. ഈ സാഹചര്യത്തില്‍ ജീവനക്കാരില്‍ ചിലര്‍ക്ക് വന്‍ തുകയുടെ ബോണസ് നല്‍കുന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇല്ലാത്ത ഫണ്ടുപയോഗിച്ച് ഈ രീതിയില്‍ ബോണസ് വിതരണം ചെയ്യുന്നത് കൊള്ളയടിച്ച മുതല്‍ വിതരണം ചെയ്യുന്നതിന് തുല്യമാണെന്നും ഒബാമ ചൂണ്ടിക്കാട്ടി.
ഞായറാഴ്ചയാണ് എഐജി ജീവനക്കാര്‍ക്കുള്ള ബോണസ് പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക നിയന്ത്രണങ്ങള്‍ വരുന്നതിനുമുമ്പുള്ള കരാര്‍ പ്രകാരമാണ് ബോണസ് നല്‍കുന്നതെന്നാണ് എഐജി അവകാശപ്പെടുന്നത്. എന്നാല്‍ ബോണസ് ലഭിച്ച ജീവനക്കാരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കന്പനി തയാറായിട്ടില്ല.












Click it and Unblock the Notifications