കോപ്പിയടി പിടിച്ചു; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത
മുംബൈ: പരീക്ഷയില്‍ കോപ്പിയടിച്ചതിന് പിടിയിലായ പതിനാറുകാരി ആത്മഹത്യ ചെയ്തു.
എസ് എസ് സി വിദ്യാര്‍ത്ഥിനിയായ ഭാവി ദേശായിയാണ് ഘാട്ട്കോപര്‍ ശാന്തി പാര്‍ക്കിലെ സരീന കോര്‍പ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി ബില്‍ഡിങ്ങിന്റെ ഏഴാം നിലയില്‍ നിന്നും ചാടി മരിച്ചത്.
ഗരോഡിയ നഗറിലെ പുനെ വിദ്യാഭവന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഭാവി. തിങ്കളാഴ്ച പൊതു പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പിടികൂടിയിരുന്നുവെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. കുട്ടിയുടെ ഹാള്‍ ടിക്കറ്റ് തിരികെ മേടിച്ചതിന് ശേഷം പരീക്ഷയെഴുതി പൂര്‍ത്തിയാക്കാന്‍ അനുവദിച്ചു.
എന്നാല്‍ സ്കൂളില്‍ നിന്ന് തിരിച്ചെത്തിയ ഉടന്‍ തന്നെ പെണ്‍കുട്ടി ടെറസില്‍ കയറി താഴത്തേക്കു ചാടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.












Click it and Unblock the Notifications