വരുണ്‍ ഗാന്ധിക്കെതിരെ ക്രിമിനല്‍ കേസ്
ദില്ലി: ബിജെപി സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധിക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗ്ഗീയ വൈരം വളര്‍ത്തുന്ന രീതിയിലുള്ള പരാമര്‍ശം നടത്തിയതിനാണിത്. ജാമ്യമില്ലാത്ത വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കാനാണ് കമ്മീഷന്‍ പിലിബിറ്റ് ജില്ലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ലഖ്നൊവിലെ പിലിഭിത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വരുണ്‍ ഗാന്ധി മതവൈരം വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തിയത്. ഒരു സ്വകാര്യ ചാനലാണ് വരുണ്‍ ഗാന്ധിയുടെ പ്രസംഗം പുറത്ത് വിട്ടത്.
വരുണ്‍ ഗാന്ധി നടത്തിയ വിവാദ പ്രസംഗത്തെ കുറിച്ച് ജില്ലാ മജിസ്‌ട്രേട്ട് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ തന്റെ പ്രസംഗം അടങ്ങിയ സി.ഡിയില്‍ ക്രിത്രിമം നടന്നുവെന്ന് വരുണ്‍ ഗാന്ധി ചൊവ്വാഴ്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ബുധനാഴ്‌ച വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വ്യക്തമാക്കും. പാര്‍ട്ടി വേദിയില്‍ എല്ലാ കാര്യങ്ങള്‍ക്കും വിശദീകരണം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. മേനകാഗാന്ധിയുടെ മകനായ വരുണ്‍ഗാന്ധി ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നത്.












Click it and Unblock the Notifications