തര്‍ക്കം രൂക്ഷം: കോണ്‍ പട്ടിക വൈകുന്നു
ദില്ലി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ധാരണയിലെത്താന്‍ കഴിയാഞ്ഞതോടെ കേരളത്തിലെ 17 മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനായി ചേര്‍ന്ന മൂന്നാമത് കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിയും ലക്ഷ്യം കാണാതെ പിരിഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ആരംഭിച്ച യോഗം കഴിഞ്ഞതിന് ശേഷം പുറത്തെത്തിയ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അന്തിമ തീരുമാനം ഉണ്ടായില്ലെന്നറിയിക്കുകയായിരുന്നു. സ്ക്രീനിംഗ് കമ്മിറ്റി യോഗം ബുധനാഴ്ചയും ചേരുന്നുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കടുത്ത ഭിന്നത കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് സൂചന. കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുഗത്തിന് ശേഷം ഉടലെടുത്ത രമേശ്-ഉമ്മന്‍ ചാണ്ടി ശാക്തിക ചേരികള്‍ തമ്മിലാണ് പ്രധനം തര്‍ക്കം.
17 മണ്ഡലങ്ങളിലേക്ക് 69 പേരുടെ പട്ടകയാണ് സ്ക്രീനിംഗ് കമ്മിറ്റി മുമ്പാകെ സമര്‍പ്പിയ്ക്കപ്പെട്ടിരുന്നത്. ബുധനാഴ്ചത്തെ സ്ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ അവസാനവട്ട സമവായത്തിനാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ശ്രമിയ്ക്കുക.
ഈ യോഗത്തിന് ശേഷം പരിഗണിയ്ക്കപ്പെടുന്നവരുടെ പേരുകള്‍ സോണിയ ഗാന്ധി അധ്യക്ഷയായ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയ്ക്ക് കൈമാറും. അന്തിമ പട്ടിക പ്രഖ്യാപിയ്ക്കുന്നത് ഈ സമിതിയായിരിക്കും.
കോഴിക്കോട്, പൊന്നാനി, വയനാട് സീറ്റുകള്‍ ഒഴിച്ച് ബാക്കി എല്ലാ മണ്ഡലങ്ങളിലും ഇടത് മുന്നണി പ്രചാരണ രംഗത്തിറങ്ങിയ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് സമവായത്തിലെത്താന്‍ സംസ്ഥാന നേതാക്കളുടെ മേല്‍ ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
അതിനിടെ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനില്ലെന്ന് ആദ്യം പ്രഖ്യാപിച്ച വിഎം സുധീരന് മത്സര രംഗത്തുണ്ടാവുമെന്ന് സൂചനയുണ്ട്. ചാലക്കുടി, തൃശൂര്‍, ആലപ്പുഴ മണ്ഡലങ്ങളിലൊന്നാവും സുധീരന് മത്സരത്തിനിറങ്ങുക.
-
ഒടുവിൽ മുകുന്ദൻ പുറത്ത്; സ്വതന്ത്രനായാൽ കോൺഗ്രസ് പിന്തുണ? ‘സിപിഐയിലെ സ്ക്രാപ്പ്’ വേണ്ടെന്ന് പ്രാദേശിക നേതാക്കൾ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും












Click it and Unblock the Notifications