Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധീരന്‍ മത്സരിയ്ക്കണമെന്ന് സോണിയ

ദില്ലി: കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുമായി വിഎം സുധീരന്‍ ചര്‍ച്ച നടത്തി. കേരളത്തിലെ പൊതുവായ രാഷ്‌ട്രീയ സാഹചര്യമാണ്‌ ചര്‍ച്ച ചെയ്‌തതെന്ന്‌ കൂടിക്കാഴ്‌ചയ്‌ക്കുശേഷം സുധീരന്‍ പറഞ്ഞു.

കൂടിക്കാഴ്ചയ്ക്കിടെ വിഎം സുധീരന്‍ ലോക്‌സഭയിലേക്കു മത്സരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആലപ്പുഴ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായാണ് സുധീരനെ പരിഗണിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായിയുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനം പറയാമെന്നാണ് സുധീരന്‍ അറിയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന്‌ അനുകൂലമായ സാഹചര്യമാണ്‌ കേരളത്തില്‍ നിലനില്ക്കുന്നതെന്ന് സോണിയാഗാന്ധിയോട്‌ അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കു സ്വീകാര്യരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുക എന്നതാണ്‌ പ്രധാനം. യോഗ്യത മാത്രം മാനദണ്ഡമായി പരിഗണിച്ച്‌ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കണം. നല്ല സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചാല്‍ മികച്ച വിജയം നേടാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇത്തവണ മത്സര രംഗത്തില്ലെന്ന് കഴിഞ്ഞ തവണത്തെപ്പോലെ സുധീരന്‍ നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് മത്സരത്തിന് തയാറായ സുധീരന്‍ ഡോ.കെഎസ് മനോജിനോടു പരാജയപ്പെടുകയായിരുന്നു.

ഇത്തവണയും മനോജ് തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായിരുന്ന ആലപ്പുഴ സുധീരനിലൂടെ തന്നെ തിരിച്ചു പിടിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+